ഭോപ്പാലിലെ ദുരന്തത്തില്‍ വിധി മലയാളികളെ വെറുതെ വിടുകയായിരുന്നോ? അങ്ങനെ വേണം കരുതാന്‍. കാറ്റിന്റെ ഗതി അല്‍പം കൂടി തെന്നി മാറിയിരുന്നെങ്കില്‍ ഒമ്പത് ലക്ഷത്തോളം ഉള്ള ഭോപ്പാല്‍ ജനസംഖ്യയില്‍ പത്തിലൊന്നെങ്കിലും വരുന്ന മലയാളികള്‍ നല്ലൊരു വിഭാഗത്തിന് എന്ത് സംഭവിക്കുമായിരുന്നെന്ന് ആലോചിക്കുവാന്‍ പോലും കഴിയില്ല. മരണസംഖ്യ ഏറിയ പ്രദേശങ്ങളില്‍ മലയാളികള്‍ വളരെ കുറവായിരുന്നു. മാതൃഭൂമി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ ആസ്പത്രിയിലായ ഒരു മലയാളി കുടുംബത്തെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. ചെറുകിട ടയര്‍ വ്യവസായിയായ വര്‍ക്കലക്കാരന്‍ ബി. സത്യന്റെ കുടുംബമായിരുന്നു വിഷവായുവേറ്റ് ആസ്പത്രിയിലായത്.
ഭോപ്പാലില്‍ ദുരന്തമുണ്ടായ സമയത്തെ മലയാളികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക