ആന്‍ഡേഴ്‌സന്റെ അറസ്റ്റ് ഒരു ഇലക്ഷന്‍ 'സ്റ്റണ്ട്'?

Posted on: 22 Nov 2014



യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ ഭോപ്പാല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കോടതി അയാളെ 25,000 രൂപയുടെ ആള്‍ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.

ഇതിനെ വിമര്‍ശിച്ച് മാതൃഭൂമി എഡിറ്റോറിയല്‍ എഴുതി. വാറന്‍ ആന്‍ഡേഴ്‌സന്റെ അറസ്റ്റ് ഒരു ഇലക്ഷന്‍ 'സ്റ്റണ്ട് 'മാത്രമാണോ? ഇന്ത്യാ - അമേരിക്ക ബന്ധം വഷളാകാതിരിക്കാനാണോ? അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് കൈക്കൊള്ളുനന ഒരു സാധാരണ നടപടിയുടെ കാര്യത്തില്‍ അത്രമേല്‍ ആശങ്കയ്ക്ക് അവകാശമുണ്ടോ? അതോ ബഹുരാഷ്ട്രസ്ഥാപനങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ?





BHOPAL GALLERY

 

ga