ആന്‍ഡേഴ്‌സന്റെ അറസ്റ്റും, വേഗം ഇന്ത്യ വിടാനുള്ള നിര്‍ദ്ദേശവും

Posted on: 22 Nov 2014



യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ ബൈരാഗര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ അറസ്റ്റു ചെയ്തു. കമ്പനിയുടെ ഇന്ത്യന്‍ ശാഖയുടെ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, എം.ഡി വി.പി ഗോഖലെ എന്നിവരും അറസ്റ്റിലായി. അന്ന് വൈകിട്ട് തന്നെ ആന്‍ഡേഴ്‌സന് ജാമ്യം അനുവദിച്ചു.

ആന്‍ഡേഴ്‌സനോട് കഴിയും വേഗം ഇന്ത്യ വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നും അന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആന്‍ഡേഴ്‌സന്റെ സാന്നിധ്യം ഇവിടെ ശക്തിയായ വികാരങ്ങള്‍ ഇളക്കിവിട്ടേക്കുമെന്ന് കരുന്നത് കൊണ്ടായിരുന്നുവത്രേ തീരുമാനം.





BHOPAL GALLERY

 

ga