പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ബയോമെട്രിക് കാര്‍ഡ്
Posted on: 05 Mar 2010
സംസ്ഥാനത്തെ എല്ലാ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുന്നതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്തി. ഇതിനായി നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആഗസ്തിനുള്ളില്‍ സമ്പൂര്‍ണ പട്ടിക തയ്യാറാക്കി 300 രൂപ പെന്‍ഷന്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന അന്നപൂര്‍ണ പദ്ധതിയടക്കം വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി 190 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ക്ഷയരോഗികള്‍ക്കുള്ള പ്രതിമാസ ചികിത്സാസഹായം 50 രൂപയില്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തി. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേകപദ്ധതികള്‍ക്ക് ഒന്‍പതു കോടി രൂപ വകയിരുത്തി.
കുടിവെള്ള വിതരണം ശക്തിപ്പെടുത്താന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ 1058 കോടി രൂപ വകയിരുത്തി. തുടങ്ങിക്കഴിഞ്ഞിട്ടുള്ള പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഇതില്‍ പകുതിയിലേറെ തുക നീക്കിവെച്ചിട്ടുള്ളത്. നിലവിലുള്ള പദ്ധതികളുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പഴയ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നവീകരിക്കുന്നതിനും 90 കോടിയുണ്ട്. കുമരകം, പാറശ്ശാല, തലശ്ശേരി, എരുമേലി തുടങ്ങിയ പുതിയ പദ്ധതികള്‍ക്ക് 72 കോടി രൂപ അനുവദിച്ചു.
ആലുവയിലെ സംസ്ഥാന ജല ഗുണനിലവാര പരിശോധനാ ഇന്‍സ്റ്റിറ്റിയൂട്ട് മെച്ചപ്പെടുത്തുകയും വെല്ലിങ്ടണ്‍ വാട്ടര്‍ മ്യൂസിയം സ്ഥാപിക്കുകയും ചെയ്യും. അരുവിക്കരയില്‍ നിന്നുള്ള കുപ്പിവെള്ളം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകും.