budget head

ബാങ്കിങ് മേഖലയില്‍ കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കും

Posted on: 26 Feb 2010


ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ സ്വകാര്യബാങ്കുകള്‍ തുടങ്ങാന്‍ കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. നിക്ഷേപകര്‍ക്കും ബാങ്കിതര വാണിജ്യസ്ഥാപനങ്ങള്‍ക്കും ലൈസന്‍സുകള്‍ ലഭിക്കും.

2010-11 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ലോക് സഭയെ അറിയിച്ചത്.

ഇന്ത്യയിലെ നിരവധി കമ്പനികള്‍ക്ക് ബാങ്കിങ് മേഖലയിലേക്ക് വരാന്‍ ഈ നിര്‍ദേശം വഴിയൊരുക്കും. ഇന്ത്യ ബുള്‍സ്, റിലയന്‍സ് ക്യാപിറ്റല്‍ തുടങ്ങിയ നിരവധി കമ്പനികള്‍ നേരത്തെ തന്നെ ബാങ്കിങ് മേഖലയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.



MathrubhumiMatrimonial