
ആനവേട്ടക്കേസ്: കടത്തുകാരില്‍ പ്രധാനി തങ്കച്ചിയെന്ന സിന്ധു
Posted on: 15 Aug 2015

ഇവര്‍ ഏറെക്കാമായി കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പല കേന്ദ്രങ്ങളില്‍ നിന്നും ആനക്കൊമ്പുകള്‍ വാങ്ങുകയും കൊത്തുപണിക്കാരെ വെച്ച് ശില്‍പ്പങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയുമാണ് ഇവരുടെ രീതി. കേസില്‍ പിടിയിലായ ബ്രൈറ്റ് അജിയും പ്രിസ്റ്റണ്‍ സില്‍വയുമാണ് ഇവരെ ശില്‍പ്പനിര്‍മാണത്തിനും വിപണനത്തിനും സഹായിക്കുന്നത്. ഇവരുടെ ഫോണ്‍ രേഖകളില്‍ നിന്നാണ് രാജ്യത്തെ ആനക്കൊമ്പ് കടത്ത് മാഫിയയെ പറ്റി പോലീസിന് വിവരം ലഭിച്ചത്.
ഡല്‍ഹിയില്‍ അഗര്‍വാള്‍ എന്നയാണ് ആനക്കൊമ്പ് വില്‍പ്പനയിലെ പ്രധാനി. കോടിക്കണക്കിന് രൂപയുടെ ആനക്കൊമ്പ് ഇടപാടുകളാണ് തങ്കച്ചിയും അഗര്‍വാളും തിരുവനന്തപുരത്തെ ആനക്കൊമ്പ് കച്ചവടക്കാരും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. ഇവര്‍ രാജസ്ഥാനിലേക്കും ആനക്കൊമ്പ് കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. രാജസ്ഥാനില്‍ സമ്പന്നരായ സ്ത്രീകള്‍ ആനക്കൊമ്പ് കൊണ്ടുണ്ടാക്കി ആഭരണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. ആഡ്യത്ത്വത്തിന്റെ അടയാളമായി ഇവര്‍ ഇത്തരം ആഭരണങ്ങള്‍ ധരിക്കാറുണ്ട്. ഇൗ ഡിമാന്‍ഡ് മുതലെടുത്താണ് രാജസ്ഥാനില്‍ ഇവര്‍ കൊമ്പ് കച്ചവടം നടത്തിയിരുന്നത്. പോലീസിന് ലഭിച്ച കണക്ക് പ്രകാരം കേരളത്തില്‍ നാല്‍പ്പത് ആനകളെയെങ്കിലും ഇവര്‍ കൊമ്പ് കടത്തിനായി കൊന്നിട്ടുണ്ടെന്നാണ് കരുതുന്നത്.
