goodnews head

സുനിതയ്ക്കും കുഞ്ഞുങ്ങള്‍ക്കും തണലൊരുക്കി ജവഹര്‍ പബ്ലിക് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍

Posted on: 31 Jul 2015


ഇടവ: ഭര്‍ത്താവ് നഷ്ടപ്പെട്ട വെണ്‍കുളം സ്വദേശി സുനിതയ്ക്കും അഞ്ച് കുഞ്ഞുങ്ങള്‍ക്കും വീടൊരുക്കി ഇടവ ജവഹര്‍ പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ മാതൃകയായി.ഹൃദ്‌രോഗിയായ ഭര്‍ത്താവിന്റെ മരണത്തോടെ ഏതുനിമിഷവും നിലംപൊത്താവുന്ന ഓലപ്പുരയില്‍ തനിച്ചായ സുനിതയ്ക്കും അഞ്ച് കുരുന്നുകള്‍ക്കും ഇന്ന് താങ്ങും തണലുമാണ് ഫാ. മാത്യൂസ് ചക്കാലക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവിടത്തെ സീഡ് ക്ലബ്ബംഗങ്ങള്‍. പണി പൂര്‍ത്തിയായ പുതിയ വീടിന്റെ താക്കോല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്‍.മുരളി സുനിതയ്ക്കും കുഞ്ഞുങ്ങള്‍ക്കും കൈമാറി.

വിവിധ ക്ലാസ്സുകളില്‍ മണിബോക്‌സ് സ്ഥാപിച്ചും ഫുഡ്‌ഫെസ്റ്റ് അടക്കം പരിപാടികള്‍ സംഘടിപ്പിച്ചുമാണ് കോഓര്‍ഡിനേറ്റര്‍ ഷീജയുടെ നേതൃത്വത്തില്‍ വീടുപണിക്കാവശ്യമായ ധനസമാഹരണം നടത്തിയത്. സ്‌കൂള്‍ സീഡ്നന്മ കോഓര്‍ഡിനേറ്റര്‍മാരായ രാജി, സീന എന്നിവര്‍ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്‍.മുരളിയില്‍നിന്ന് നന്മ 201314 പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യൂസ് ചക്കാലക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ജയശ്രീ കെ.വി., മാതൃഭൂമി സീഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ രാകേഷ് ബി.ജി. എന്നിവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial