Crime News

ബാലഭവനില്‍ എട്ടുവയസ്സുകാരന് പീഡനം: ഒരുവര്‍ഷത്തിലധികമായി പീഡനം തുടരുന്നു

Posted on: 19 Jun 2015


ഗാന്ധിനഗര്‍: കൊരട്ടി പൂലാനിയിലെ കുന്നേപ്പള്ളി മരിയ ബാലഭവനില്‍ എട്ടുവയസ്സുകാരന്‍ ആന്റോയ്ക്ക് നേരിടേണ്ടിവന്നത് ഭീകരമര്‍ദനം. കഴിഞ്ഞ ഒരുവര്‍ഷമായി മര്‍ദനപരമ്പരയായിരുന്നുവെന്നാണ് മുറിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ആസ്പത്രിയധികൃതര്‍ കണ്ടെത്തി. ആന്റോ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ന്യൂറോസര്‍ജറി വിഭാഗത്തില്‍ ചികിത്സയിലാണ്.

ശരീരത്തിലെ മുറിവുകള്‍ പലതും ഒരുവര്‍ഷംവരെ പഴക്കമുള്ളവയാെണന്ന് പ്രാഥമികപരിശോധനയില്‍ കണ്ടെത്തി എന്നാണ് സൂചന. കമ്പി ചൂടാക്കി പൊള്ളിച്ചവയും ആയുധമുപയോഗിച്ച് മുറിപ്പെടുത്തിയവയുമാണ് ഇവയിലധികവും. ഇത്തരത്തില്‍ പഴുത്ത് ഉണങ്ങിയ പാടുകളാണ് ശരീരത്തിലുള്ളത്. കഴുത്തില്‍ ശക്തിയായി പിടിച്ച് ഭിത്തിയിലിടിച്ചതിലാണ് തലയോട്ടിയില്‍ പൊട്ടലുണ്ടായതെന്നും നിരീക്ഷണത്തില്‍ തെളിഞ്ഞു. ഇത് ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കാനും കണ്ണുകള്‍ക്ക് തകരാറുണ്ടാകാനും കാരണമായെന്നു കരുതുന്നു. മുറിവുകള്‍ക്ക് ഒരുവര്‍ഷംമുതല്‍ മൂന്നുമാസംവരെയാണ് പഴക്കം. ഇതുസംബന്ധിച്ച് യഥാര്‍ഥവിവരം പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച കുട്ടി അമ്മയോട് ബാലസദനത്തിലെ പീഡനത്തെക്കുറിച്ചു പറഞ്ഞതായി, അമ്മ മേരി പറഞ്ഞു. കുട്ടിയെ പ്രകൃതിവിരുദ്ധ നടപടികള്‍ക്ക് വിധേയനാക്കുകയും അശ്ലീലചിത്രങ്ങള്‍ കാണിക്കുകയുംചെയ്തു. ഇതിനു സമ്മതിച്ചില്ലെങ്കില്‍ പീഡനമാണ് ഫലം. ബക്കറ്റില്‍ വെള്ളംനിറച്ച് രാത്രിയില്‍ അതില്‍ നിര്‍ത്തും. കരയുകയാെണങ്കില്‍ വെള്ളത്തില്‍ തല മുക്കിപ്പിടിക്കും. സംഭവത്തില്‍ സ്ഥാപനത്തിന്റെ വാര്‍ഡന്‍ എറണാകുളം എളന്തിക്കര, മാളവന സ്വദേശി ചിന്നനാട്ട് രഞ്ജിത്തിനെ (ജെസ്റ്റിന്‍-29) കൊരട്ടി പോലീസ് അറസ്റ്റുചെയ്തിരുന്നു.

 

 




MathrubhumiMatrimonial