
അഞ്ച് മക്കളെ വിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
Posted on: 12 Jun 2015
പനജി: ആറുവയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള അഞ്ച് പെണ്‍മക്കളെ വിറ്റതിന് അമ്മയെയും രണ്ടാനച്ഛനെയും ഗോവ പോലീസ് വാസ്‌കോയില്‍ അറസ്റ്റുചെയ്തു. 14 വയസ്സുള്ള മറ്റൊരു മകളാണ് പനജി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. രണ്ടാനച്ഛന്‍ കുറെ വര്‍ഷമായി തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് പോലീസ് രണ്ടുപേരെയും അറസ്റ്റുചെയ്തത്. മൂന്നു കുട്ടികളെ പോലീസ് കണ്ടെടുത്തു. ബാക്കി രണ്ടുകുട്ടികളെ തിരക്കുന്നുണ്ട്. ഓരോ കുട്ടിക്കും 10000 രൂപ വീതം വാങ്ങിയതായി ഇവര്‍ പോലീസില്‍ മൊഴിനല്കി. വാസ്‌കോ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
