
അരുംകൊല ആദ്യം മകന്‍, പിന്നെ ഭാര്യ...
Posted on: 03 Jun 2015

ചിറ്റൂര്‍: രാത്രി മുഴുവന്‍ വീടിനുപിന്നില്‍ പതുങ്ങിയിരുന്ന് ശ്രീധരന്‍ പിന്‍വാതിലിലൂടെ വീട്ടിലേക്ക് കയറിയതായി പോലീസ്. മകന്‍ പ്രവീണിന്റെ ഭാര്യ ലളിത പുലര്‍ച്ചെ പിന്നിലെ വാതില്‍ തുറന്ന് പുറത്തുള്ള ശൗചാലയത്തിലേക്ക് പോയിരുന്നു. ഈ തക്കത്തിന് അകത്തുകയറിയ ശ്രീധരന്‍ ആദ്യം മകനെ വെട്ടിയെന്നാണ് പോലീസ് നിഗമനം. തടയാന്‍ ചെന്നപ്പോഴാവാം അമ്മ സത്യഭാമയെ വെട്ടാന്‍ ശ്രമിച്ചതെന്നും പോലീസ് പറയുന്നു.
വീട്ടില്‍ തിരിച്ചുകയറുമ്പോള്‍ സത്യഭാമയുടെ മുഖത്ത് ശ്രീധരന്‍ വെട്ടുകയായിരുന്നെന്ന് ലളിത മൊഴി നല്‍കി. തുടര്‍ന്ന് ലളിതയെയും വെട്ടിയതായി ശ്രീധരന്‍ പറഞ്ഞതായി സി.ഐ. എ.എം. സിദ്ദിഖ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും കൊലപ്പെടുത്താന്‍ കൊടുവാള്‍ പ്രത്യേകം ഉണ്ടാക്കിയതാണെന്നും ശ്രീധരന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
വീട്ടില്‍ തിരിച്ചുകയറുമ്പോള്‍ സത്യഭാമയുടെ മുഖത്ത് ശ്രീധരന്‍ വെട്ടുകയായിരുന്നെന്ന് ലളിത മൊഴി നല്‍കി. തുടര്‍ന്ന് ലളിതയെയും വെട്ടിയതായി ശ്രീധരന്‍ പറഞ്ഞതായി സി.ഐ. എ.എം. സിദ്ദിഖ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും കൊലപ്പെടുത്താന്‍ കൊടുവാള്‍ പ്രത്യേകം ഉണ്ടാക്കിയതാണെന്നും ശ്രീധരന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
കൊലപാതകം ആസൂത്രിതമെന്ന് പോലീസ്
ചിറ്റൂര്‍: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രീധരന്‍ നേരത്തെ പദ്ധതിയിട്ടതായി പോലീസ്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി തുടര്‍ന്ന പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞദിവസം ശ്രീധരന്‍ കൊടുവാളും കത്തിയും വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചു.
തിങ്കളാഴ്ച രാത്രി 12നുശേഷം ശ്രീധരനെ കണ്ടിരുന്നില്ലെന്ന് മില്ലില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഒരുവര്‍ഷമായി ചിറ്റൂരിലെ മില്ലിലാണ് ശ്രീധരന്‍ കഴിയുന്നത്.കോട്ടയം സ്വദേശിയായ ശ്രീധരന്‍ സത്യഭാമയെ വിവാഹം കഴിച്ച് കുറച്ചുനാള്‍ അട്ടപ്പാടിയില്‍ താമസിച്ചു. പിന്നീട് അവിടത്തെ സ്ഥലംവിറ്റ് പനയൂരില്‍ സ്ഥലം വാങ്ങി ? താമസമാക്കി. സ്ഥലം വിറ്റതില്‍ ബാക്കിവന്ന ഒരുലക്ഷം രൂപ ശ്രീധരന്റെയും സത്യഭാമയുടെയും പേരില്‍ ജോയന്റ് അക്കൗണ്ടില്‍ ബാങ്കില്‍ നിക്ഷേപിച്ചു.
മകളുടെ പ്രസവത്തിന് ശ്രീധരനറിയാതെ സത്യഭാമ 50,000 രൂപ ബാങ്കില്‍നിന്ന് പിന്‍വലിച്ചു. ഇതേച്ചൊല്ലി വീട്ടില്‍ കലഹം പതിവായെന്ന് പോലീസ് പറയുന്നു. ഭാര്യയോടും മക്കളോടും പിണങ്ങിയാണ് ശ്രീധരന്‍ വീട്ടില്‍നിന്ന് താമസംമാറ്റി രാഘവപുരത്തെ സോമില്ലില്‍ ജോലി ചെയ്തത്. ഒരുവര്‍ഷമായി ശ്രീധരന്റെ താമസം മില്ലിലാണെന്നും വീട്ടില്‍ വരാറില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇതിനിടയില്‍ പനയൂരുള്ള സ്ഥലവും അവിടെയുള്ള മരങ്ങളും വില്പന നടത്താന്‍ ശ്രീധരന്‍ നടത്തിയ ശ്രമം വീട്ടുകാര്‍ തടഞ്ഞതോടെ മക്കളോടും ഭാര്യയോടുമുള്ള വിരോധം ഇരട്ടിയായി.വില്പന തടസ്സപ്പെടുത്തിയ വൈരാഗ്യത്തില്‍ പനയൂരുള്ള സ്ഥലത്തില്‍നിന്ന് 29 സെന്റ് ഒരു ക്ഷേത്രത്തിലേക്ക് ഇഷ്ടദാനമായി നല്‍കി. ബാക്കി സ്ഥലത്തിനായി ഭാര്യയുടെയും മക്കളുടെയും പേരില്‍ കേസും കൊടുത്തിരുന്നു.
സംഭവമറിഞ്ഞ് അത്തിക്കോട് പ്രദേശമാകെ ഞെട്ടലിലാണ്. സത്യഭാമയുടെ മുഖത്തുമാത്രം ഏഴോളം വെട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണ്.
