പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
Posted on: 31 May 2015
കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്രകുമാറിനെ ജുഡീഷ്യല്‍! കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോട്ടയം സബ്ജയിലിലേക്കയച്ചു. പോലീസിന്റെ ആവശ്യപ്രകാരം തെളിവെടുപ്പിനായി പ്രതിയെ കോടതി ജൂണ്‍ രണ്ടുവരെ പോലീസ്‌കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയോടെ തെളിവെടുപ്പ് പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞദിവസം പ്രതിയെ കൂട്ടക്കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. കൊലപാതകം നടത്തിയ രീതി പ്രതി പോലീസിനോട് വിവരിച്ചുനല്‍കി. പ്രതിക്കെതിരായ തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞതായും ഒരുമാസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.