Crime News

ബിസ്സയര്‍ കോര്‍പ്പറേഷന്റ ഓഹരി തുക കൈമാറുന്നതിന് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ ഉടക്ക്‌

Posted on: 22 May 2015

വിജീഷ് ഗോവിന്ദന്‍



കണ്ണൂര്‍: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ബിസ്സയര്‍ ബിസ്സിനസ്സ് കോര്‍പ്പറേഷന്റ ഓഹരി തുക കൈമാറുന്നതിന് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ ഉടക്ക്. ഇതു മൂലം ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നൂറോളം ഓഹരി ഉടമകള്‍ ക്ക് പണം ലഭിച്ചില്ല.

സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള ഉന്നതരായ ചിലരാണ് എന്‍ഫോഴ്‌സ്‌മെന്റിന്‍റ ഇടപെടലിന് പിന്നിലെന്ന് ആക്ഷേപം ഉണ്ട്.ബഹുജന പങ്കാളിത്തതോടെ സൂപ്പര്‍ മാര്‍ക്കറ്റെന്നാശവുമാണ് ബിസ്സയര്‍ ബിസ്സിനസ്സ് കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്. പദ്ധതി നടപ്പാക്കാനായി പൊതുജനങ്ങളില്‍ നിന്നും ബിസ്സയര്‍ ഉടമകള്‍ പിരിച്ചെടുത്ത രൂപ സംബന്ധിച്ചാണ് നിലവിലെ തര്‍ക്കം. മണിചെയിന്‍ ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന നിയമനടപടിക്കൊടുവില്‍ തുക ഓഹരി ഉടമകള്‍ക്ക് കൈമാറാന്‍ 2013ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഇതിനുള്ള നടപടി ആരംഭിച്ചെങ്കിലും എന്‍ഫോഴ്‌സ്മമെന്‍ര് ഇടപെട്ടതോടെ ഓഹരി ഉടമകള്‍ ത്രിശങ്കുവിലായി. തിരിച്ചു നല്‍കാനുള്ള 40കോടി രൂപ നീക്കി വെച്ച് കോടതിക്ക് കമ്പനി സത്യവാങ്ങ്മൂലം നല്‍കിയിട്ടുമുണ്ട്. ആദ്യ വിധി വന്ന് രണ്ടു വര്‍ഷം കഴിയുമ്പോഴും കേന്ദ്ര ഏജന്‍സിയുടെ നടപടി, തുക കൈമാറുന്നതിന് തടസ്സമാകരുതെന്ന ഹൈക്കോടതി തുടര്‍ നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഇതാണ് എന്‍ഫോഴ്‌സ്‌മെന്റ് നീക്കങ്ങളില്‍ ദുരൂഹത ഉണര്‍ത്തുന്നത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പുറപ്പെടുവിച്ച പൊതു അറിയിപ്പ് പ്രകാരം നൂറ് ഓഹരി ഉടമകള്‍ തുക തിരിച്ച് കിട്ടാന്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സമീപിച്ചിരുന്നു.

നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇവരുടെ പണം കൈമാറ്റം ഇതുവരെ നടന്നിട്ടില്ല.ഹൈക്കോടതി വിധി നടപ്പാക്കാന്‍ ബിസ്സയര്‍ ഗ്രൂപ്പ് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും എന്‍ഫോവ്‌സ്‌മെന്‍രിന്റ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഉടക്കിനെതിരെ ഓഹരി ഉടമകള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.



 

 




MathrubhumiMatrimonial