goodnews head

സാമൂഹ്യ ഇടപെടലിനായി കോഴിക്കോട് 'ഓട്ടോ ചങ്ങാതി'

Posted on: 12 May 2015

കെ. മധു




കോഴിക്കോട്ടെ ഓട്ടോ റിക്ഷക്കാര്‍ പുതിയൊരു തുടക്കത്തിന് തയ്യാറെടുക്കുകയാണ്. നിലവിലുള്ള സല്‍പേര് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓട്ടോചങ്ങാതി എന്ന പദ്ധതിക്ക് തൊഴിലാളികള്‍ ആരംഭം കുറിക്കുന്നത്

പൊതുവേ നല്ല അഭിപ്രായമാണ് കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരെ പറ്റി എല്ലാവര്‍ക്കും. കൂടുതല്‍ കൂലി ചോദിക്കില്ല. മീറ്റര്‍ കൂലി വാങ്ങി ബാക്കി നല്‍കും. കൃത്യമായി പറയുന്നിടത്ത് വട്ടം ചുറ്റിക്കാതെ എത്തിക്കും എന്നിങ്ങനെ.

ഈ സല്‍പ്പേര് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികള്‍. നഗരത്തില്‍ വര്‍ദ്ധിക്കുന്ന ശരിയല്ലാത്ത പ്രവണതകള്‍ക്ക് എതിരായ പ്രവര്‍ത്തനത്തിന് തുടക്കമാവുകയാണ് കോഴിക്കോട്ടെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് മുഹമ്മദ് റിയാസ് പറഞ്ഞു

രക്തദാനം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും തൊഴിലാളികള്‍ രംഗത്തെത്തും. സര്‍വോപരി പ്രധാനം യാത്രക്കാരുടെ സുരക്ഷ തന്നെ. സ്ത്രീ യാത്രക്കാരുടെ സുരക്ഷാ കാര്യത്തില്‍ പ്രത്യേകം കരുതലുണ്ടാകുമെന്ന് യൂണിയന്‍ ഭാരവാഹി കൂടിയായ ഓട്ടോ ഡ്രൈവര്‍ നൗഷാദ് കൂട്ടിച്ചേര്‍ത്തു.


'ഓട്ടോ ചങ്ങാതി' എന്ന പുത്തന്‍ പദ്ധതിയിലൂടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ഓട്ടോകളെ ചങ്ങാതിയാക്കാനുളള ഒരുക്കത്തിലാണ് കോഴിക്കോട്ടെ ഓട്ടോറിക്ഷകള്‍.





 

 




MathrubhumiMatrimonial