Crime News

കളിയിക്കാവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അച്ഛനും മകനും പിടിയില്‍

Posted on: 06 May 2015


കുഴിത്തുറ: കളിയിക്കാവിളയ്ക്ക് സമീപം ജെ.സി.ബി. ക്ലീനറായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.
കേസില്‍ അച്ഛനും മകനും പിടിയിലായി. വന്നിയൂര്‍ ചെറുവഞ്ചേരി സ്വദേശി ജയസിങ്ങിന്റെ മകന്‍ പ്രവിന്‍ ജപകുമാറാ (22) ണ് വെട്ടേറ്റ് മരണമടഞ്ഞത്. സുഹൃത്ത് വന്നിയൂര്‍ സ്വദേശി ബ്രൈറ്റിന്റെ മകന്‍ ബിബിന്‍ രാജി (24) ന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് പണ്ടാരത്തോട്ടം സ്വദേശി അലിയാസ് സിങ് (45), മകന്‍ സജിത്ത് (20) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി രമേഷി (38) നുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തെപ്പറ്റി പോലീസിന്റെ ഭാഷ്യം ഇപ്രകാരമാണ്: പ്രതികള്‍ പാട്ടത്തിനെടുത്ത പഞ്ചായത്തു കുളത്തില്‍ മീന്‍കൃഷി നടത്തിവരികയായിരുന്നു. കുളത്തില്‍ നിന്നും കൊല്ലപ്പെട്ട പ്രവിനും സുഹൃത്തും ചേര്‍ന്ന് അനധികൃതമായി മീന്‍പിടിച്ചതിനെ ചൊല്ലി നേരത്തെ തന്നെ തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി വാക്കുതര്‍ക്കം ഉണ്ടായത്.

 

 




MathrubhumiMatrimonial