മങ്കരയില്‍ മണ്ണുമാഫിയ ആക്രമണം: എസ്.ഐ.ക്ക് പരിക്ക്
Posted on: 06 May 2015
മര്‍ദനം മണ്ണുകയറ്റിവന്ന ടിപ്പര്‍ കസ്റ്റഡിയിലെടുത്തതിനെച്ചൊല്ലി
മര്‍ദിച്ചത് ടിപ്പര്‍ ഉടമയും സംഘവുമെന്ന് പോലീസ്

പത്തിരിപ്പാല: മതിയായ രേഖകളില്ലാതെ മണ്ണുകയറ്റി വരികയായിരുന്ന ടിപ്പര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരവെ കാര്‍ കുറുകെയിട്ട് എസ്.ഐ.യെ വലിച്ചിറക്കി മര്‍ദിച്ചു. മങ്കരയിലാണ് സംഭവം. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ മങ്കര പ്രൊബേഷണറി എസ്.ഐ. പി.കെ. ജിജീഷ് (32) പത്തിരിപ്പാലയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. കഴുത്തില്‍ മല്‍പ്പിടിത്തത്തിന്റെ ക്ഷതമേറ്റ പാടുണ്ട്.
സംഭവത്തില്‍ മാങ്കുറുശ്ശി സ്വദേശികളായ ടിപ്പര്‍ ഉടമ ഷംസീര്‍, സഹോദരന്‍ ഷംസാദ് എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന നാലുപേരെ പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ടിപ്പര്‍ ഡ്രൈവര്‍ റംഷാദിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പോലീസ് സ്റ്റേഷന് തൊട്ടടുത്ത് വെള്ളറോഡ് കവലയില്‍ സംസ്ഥാനപാതയിലാണ് സംഭവം. എടത്തറ അഞ്ചാംമൈലില്‍ ഉള്‍പ്രദേശത്തുനിന്ന് ടിപ്പര്‍ലോറികളില്‍ മണ്ണുകടത്തുന്ന രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നാണ് രാത്രി ഏഴുമണിയോടെ പോലീസ് സ്ഥലത്തെത്തിയത്.
എസ്.ഐ. എന്‍.കെ. പ്രകാശ്, അഡീഷണല്‍ എസ്.ഐ. എം. ജയപ്രകാശ്, സി.പി.ഒ. മാരായ എന്‍. രാഗേഷ്, വിനോദ് എന്നിവര്‍ക്കൊപ്പമാണ് പ്രൊബേഷണറി എസ്.ഐ.യും പോയത്. ഇതിനിടെ മണ്ണുകയറ്റി വരികയായിരുന്ന ടിപ്പര്‍ പോലീസ് തടഞ്ഞ് ടിപ്പര്‍ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്ജീപ്പില്‍ കയറ്റി. പിന്നീട് പോലീസ് ഡ്രൈവര്‍ ഓടിച്ച ടിപ്പറിനകത്ത് പ്രോബേഷണറി എസ്.ഐ.യും സി.പി.ഒ. വിനോദും കയറിയാണ് മങ്കരയിലേക്ക് വന്നത്. ടിപ്പറിന് പിറകില്‍ എസ്.ഐ.യും വന്നു.
ടിപ്പര്‍ വെള്ളറോഡ് എത്തിയപ്പോഴേക്കും കാറിലെത്തിയ നാലംഗസംഘം ടിപ്പറിനുമുന്നില്‍ കാര്‍ കുറുകെയിട്ട് തടഞ്ഞു. ഈ സമയം പോലീസ്ജീപ്പ് മറ്റുചില വാഹനങ്ങളെ നിരീക്ഷിച്ച് അല്പം പിറകിലായതായി എസ്.ഐ. പറഞ്ഞു. കാറില്‍നിന്ന് ചാടിയിറങ്ങിയ ടിപ്പര്‍ ഉടമയുടെ നേതൃത്വത്തിലുള്ള സംഘം ടിപ്പറിനകത്തുനിന്ന് പോലീസിനെ താഴെയിറക്കി ക്ഷുഭിതരായി. ടിപ്പര്‍ വിട്ടുതരണമെന്ന ആവശ്യം പ്രൊബേഷണറി എസ്.ഐ. നിരാകരിച്ചതോടെ വാക്കേറ്റവും ഉന്തും തള്ളും നടന്നതായി പോലീസ് പറഞ്ഞു. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്പിച്ചതിനും സെക്ഷന്‍ 332 വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തതായി എസ്.ഐ. എന്‍.കെ. പ്രകാശ് പറഞ്ഞു. കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും എസ്.ഐ. പറഞ്ഞു.