വധശ്രമക്കേസില്‍ പിടികൂടിയ ആള്‍ പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു
Posted on: 24 Apr 2015
കാഞ്ഞിരംകുളം: പോലീസ് പിടികൂടിയ വധശ്രമക്കേസിലെ പ്രതി സ്റ്റേഷനില്‍ അക്രമാസക്തനായി. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഫര്‍ണിച്ചറും ഗ്ലാസുകളും തകര്‍ത്തു. ഫയലുകള്‍ വാരിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടയും വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയുമായ കാഞ്ഞിരംകുളം ചാവടിനട മണല്‍ത്തട്ട് കനാല്‍കോട്ടേജില്‍ ഷിബു എസ്.നായര്‍ (36) ആണ് അക്രമം കാണിച്ചത്.
ഗുണ്ടയുടെ മര്‍ദനത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ യാക്കൂബിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരംകുളം ചാവടിനടയില്‍ കടയുടമ പ്രഭാകരന്‍ നായരെ (70) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ഷിബു എസ്.നായരെ കാഞ്ഞിരംകുളം എസ്.ഐ. എ.എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
സ്റ്റേഷനില്‍ എത്തിച്ച് ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ പ്രകോപിതനാവുകയായിരുന്നു.
മേശ, കസേര, മേശമേലുള്ള ഗ്ലാസ് തുടങ്ങിയവ അടിച്ചുതകര്‍ത്തു. സ്റ്റേഷനിലെ ഫയലുകള്‍ വാരിയെറിഞ്ഞു. കമ്പ്യൂട്ടര്‍ കേടുവരുത്താനുള്ള ശ്രമം നടത്തി. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം. ഇയാളെ ഗുണ്ടാആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി കാഞ്ഞിരംകുളം പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ തിരുവനന്തപുരം നഗരത്തിലും മറ്റ് ജില്ലകളിലുമായി 16ല്‍ അധികം കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.