Crime News

കഞ്ചാവ് കേസ്സിലെ പ്രതിക്ക് 6 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

Posted on: 18 Apr 2015


കൊല്ലം: കഞ്ചാവ് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന കേസില്‍ ഒന്നാം പ്രതിക്ക് 6 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എസ്.ശരത്ചന്ദ്രനാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്നാംപ്രതി പത്തനാപുരം പിറവന്തൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ ഷാഹുല്‍ ഹമീദ് (61) നെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാംപ്രതി പട്ടാഴി വടക്കേക്കര കരിമ്പാലൂര്‍ രാജ് ഭവനില്‍ സോമരാജന്‍ നായരെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

2007 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍.അജിത് കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍.ജയചന്ദ്രന്‍, അഡ്വ. ശരണ്യ പി. എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

 




MathrubhumiMatrimonial