
ലക്ഷ്മണന്‍ വിലങ്ങുമായി രക്ഷപ്പെട്ടിട്ട് രണ്ടുദിവസം; പോലീസ് തിരച്ചില്‍ തുടരുന്നു
Posted on: 09 Apr 2015
ജില്ല വിട്ടതായി സൂചന
മല്ലപ്പള്ളി: മൂന്നാഴ്ച നീണ്ട മോഷണപരമ്പര കേസ്സുകളിലെ പ്രതി ലക്ഷ്മണനെ പോലീസിന് കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ട് വിലങ്ങുമായി ആറ്റില്‍ചാടി രക്ഷപ്പെട്ട ഇയാളെ മൂന്ന് സംഘങ്ങളായി 32 പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നു. പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്‌ക്വാഡും ഇതില്‍ ഉള്‍പ്പെടും.
വിലങ്ങുമുറിപ്പിച്ച് പ്രതി ജില്ല വിട്ടുകാണുമെന്നാണ് കരുതുന്നതെന്ന് കീഴ്വായ്പൂര് എസ്.ഐ. ജി.സന്തോഷ് കുമാര്‍ പറയുന്നു. ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും വിളികളും പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ചകൂടി ഇയാളെ കണ്ടെത്താനായില്ലെങ്കില്‍ ഫോട്ടോ പ്രസിദ്ധീകരിക്കാനാണ് നീക്കം.
