ചെറുപുഴയില്‍ ബൈക്ക് കത്തിച്ചു, പെട്ടിക്കട മറിച്ചിട്ടു
Posted on: 06 Mar 2015
കടകള്‍ക്കുനേരെയും അതിക്രമം

ചെറുപുഴ: വ്യാഴാഴ്ച രാത്രി അഴിഞ്ഞാടിയ ഒരുസംഘം ചെറുപുഴ ടൗണില്‍ വ്യാപകമായി നാശംവിതച്ചു. കച്ചവടസ്ഥാപനങ്ങള്‍ ആക്രമിച്ചു. ബൈക്ക് കത്തിച്ചു. കമ്പിപ്പാലത്തിനുസമീപം രാത്രി നിര്‍ത്തിയിട്ടിരുന്ന പ്രശാന്ത് മെഡിക്കല്‍സ് ഉടമ ടി.എസ്.സുരേഷ്‌കുമാറിന്റെ ബൈക്കാണ് കത്തിച്ചത്. ബൈക്ക് പുഴയ്ക്ക് ഇക്കരെവെച്ച് ദിവസവും കമ്പിപ്പാലത്തിലൂടെ നടന്ന് വീട്ടിലേക്ക് പോവുകയായിരുന്നു സുരേഷിന്റെ പതിവ്. പുലര്‍ച്ചെയാണ് ബൈക്ക് കത്തിനശിച്ചനിലയില്‍ കണ്ടത്.
ചെറുപുഴ അയ്യപ്പക്ഷേത്രത്തിനുസമീപം പ്രവര്‍ത്തിച്ചിരുന്ന കാക്കയംചാലിലെ എം.ബി.സുരേഷിന്റെ െപട്ടിക്കട സമീപത്തെ റബ്ബര്‍തോട്ടത്തിലേക്ക് തള്ളിമറിച്ചിട്ടു. നിരവധി കടകളുടെ മുമ്പിലുള്ള ലൈറ്റുകള്‍ തല്ലിത്തകര്‍ത്തു. എസ്.ജെ. ബേക്കറിക്കുനേരെ വ്യാപകമായി അക്രമമുണ്ടായി. ഡി.വൈ.എഫ്.ഐ.യുടെ കൊടി നശിപ്പിച്ചു. പെരിങ്ങോം എസ്.ഐ. പി.ബി.സജീവിന്റെ നേതൃത്വത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സന്ധ്യ മയങ്ങിയാല്‍ ടൗണില്‍ മദ്യപരുടെയും സമൂഹവിരുദ്ധരുടെയും അഴിഞ്ഞാട്ടമാണ്.