Crime News

സ്വകാര്യബസ്സില്‍ കടത്തുകയായിരുന്ന 59 കുപ്പി മദ്യം പിടിച്ചു ചാവശ്ശേരി 19-ാം മൈലില്‍ എക്‌സൈസ് സംഘം പിടികൂടിയ മദ്യശേഖരം

Posted on: 06 Mar 2015


ചാവശ്ശേരി: സ്വകാര്യബസ്സില്‍ കടത്തുകയായിരുന്ന 59 കുപ്പി മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ആലക്കോട് സ്വദേശി സന്തോഷ് ദേവസ്യ(35)യെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
കണ്ണൂരില്‍നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സിലാണ് ഇയാള്‍ മദ്യം കടത്താന്‍ ശ്രമിച്ചത്.
ചാവശ്ശേരി പത്തൊമ്പതാം മൈലില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഇന്‍സ്‌പെക്ടര്‍ ആര്‍.പ്രശാന്തിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍ എം.വി.ആനന്ദകൃഷ്ണന്‍, ജിനേഷ് നരിക്കൊടന്‍, നെല്‍സണ്‍, എന്‍.ലിജിന എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. മൂന്നുബാഗുകളിലാക്കിയാണ് മദ്യം കടത്താന്‍ ശ്രമിച്ചത്. മട്ടന്നൂര്‍ ജ്യുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial