
വൈകല്യം തടസ്സമാകാതെ വിനിഷയുടെ വരകള്‍
Posted on: 04 Mar 2015

അങ്ങാടിപ്പുറം: വരകളും വര്‍ണങ്ങളും സുന്ദരരൂപങ്ങളാക്കി മാറ്റാന്‍ കുഞ്ഞുനാളിലും വിനിഷയ്ക്ക് ശാരീരികവൈകല്യങ്ങള്‍ തടസ്സമായിരുന്നില്ല. കട്ടിലില്‍ കിടന്നും ഇത്തിരി വലുതായപ്പോള്‍ വീല്‍ചെയറിലിരുന്നും തന്‍റെ ഭാവനകളെ ചിത്രങ്ങളാക്കി മാറ്റി പരിയാപുരം സെന്റ്‌മേരീസ് എച്ച്.എസ്.എസ്സിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ വിനിഷ.
പുഴയും മഴയും പൂക്കളും പൂമ്പാറ്റകളും മൃഗങ്ങളും പക്ഷികളും തുടങ്ങി പ്രകൃതി സൗന്ദര്യങ്ങളും സ്‌കൂളും കൂട്ടുകാരുമടക്കം നിരവധി ചിത്രങ്ങള്‍ വിനിഷയുടെ ചായക്കൂട്ടില്‍ വിസ്മയമായി വിരിഞ്ഞു.
വിനിഷ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സ്‌കൂളില്‍ വേറിട്ട കാഴ്ചയായി. പരിയാപുരം തട്ടാരക്കാട് ഓര്‍ക്കുട്ടുപറമ്പില്‍ ശിവശങ്കരന്റെയും അങ്കണവാടി അധ്യാപിക സരസ്വതിയുടെയും മകളാണ് വിനിഷ. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ വിനിഷയ്ക്ക് സ്‌കൂളിലേക്കുപോകാന്‍ ഒരു മുച്ചക്രവാഹനം നല്‍കിയിട്ടുണ്ട്.
വിനിഷയ്‌ക്കൊപ്പം കൂട്ടുകാരായ എ. ഫാഹില, സി. ഫാത്തിമ നിഷിദ, സി. ഫാത്തിമ റഷ, കെ.ടി. ഹസ്സന്‍ ആലി, എം. ഷഹാന സെയ്ദ്, പി.ആര്‍. ജില്‍ഷ, ഷെഫിന്‍ റെനീഷ്, സാംമാത്യു, അപര്‍ണ എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ചിത്രകലാധ്യാപകന്‍ ഡി. സുരേഷ്ബാബു നേതൃത്വംനല്‍കി.
