മനുഷ്യസ്നേഹം മതവിശ്വാസത്തിന്റെ പൂര്‍ണ്ണത
Posted on: 31 Aug 2009
പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി
ഈ മഹാപ്രപഞ്ചത്തിലെ ഗോളങ്ങളും ഗ്രഹങ്ങളുമെല്ലാം പരസ്പരം കൂട്ടിമുട്ടാതെ സഞ്ചരിക്കുന്നതും അവയുടെ ക്രമം പാലിച്ച് നില കൊള്ളുന്നതും ആകര്‍ഷണശക്തി എന്ന കാണാച്ചരട് കൊണ്ട് ദൈവം അവയെ പരസ്പരം ബന്ധിച്ചതിനാലാണ്. ഇത് പോലെ മനുഷ്യരെയും സ്നേഹം എന്ന സ്വര്‍ണ്ണച്ചങ്ങലയില്‍ അവന്‍ കോര്‍ത്തിണക്കിയിരിക്കുന്നു. '' നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവുമുണ്ടാക്കി'' എന്ന് ഒരു ദൈവിക ദൃഷ്ടാന്തമായി ഖുര്‍ആന്‍ എടുത്ത് പറയുന്നു. മക്കള്‍, മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, രക്തബന്ധമുള്ളവര്‍, അയല്‍വാസികള്‍, കൂട്ടുകാര്‍ തുടങ്ങി മനുഷ്യര്‍ക്കിടയിലെ വ്യത്യസ്തവിഭാഗങ്ങള്‍ തമ്മില്‍ പാലിക്കേണ്ട സ്നേഹത്തിന്റെ കടമകളെയും അവകാശങ്ങളെയും ഖുര്‍ആനും പ്രവാചകനും നിര്‍ണ്ണയിച്ചിട്ടുണ്ട്.
മനുഷ്യര്‍ തമ്മിലുള്ള അടിസ്ഥാനബന്ധത്തെപ്പറ്റി ബോധമുണര്‍ത്താനായി 'യാ ബനീ ആദം' (ആദമിന്റെ മക്കളേ) എന്നാണ് ഖുര്‍ആന്‍ അവരെ അഭിസംബോധന ചെയ്യുന്നത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും വാര്‍ധക്യം പ്രാപിക്കുമ്പോള്‍ വിനയത്തിന്റെ ചിറക് അവര്‍ക്ക് താഴ്ത്തിക്കൊടുത്തും വെറുപ്പുപ്രകടിപ്പിക്കുന്ന സംസാരം ഉപേക്ഷിച്ചും അവര്‍ക്ക് കാരുണ്യം ചൊരിഞ്ഞു കൊടുക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചും സ്നേഹം പ്രകടമാക്കാന്‍ ഖുര്‍ആന്‍ സന്താനങ്ങളോട് കല്പിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രമാണെന്നും നിങ്ങള്‍ പരസ്പരം അലിഞ്ഞുചേര്‍ന്നവരാണെന്നും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. തനിക്കെന്താണോ ഇഷ്ടപ്പെട്ടത് അത് തന്റെ സഹോദരനും ഇഷ്ടപ്പെടാതെ നിങ്ങളില്‍ ഒരാള്‍ക്കു വിശ്വാസിയാകാന്‍ കഴിയുകയില്ല എന്നാണ് പ്രവാചകന്‍ പ്രസ്താവിച്ചത്.
പ്രവാചകന്റെ വിലപ്പെട്ട സന്ദേശങ്ങളില്‍ ചിലത് ഇപ്രകാരമാണ്: വിശ്വാസികളാകാതെ നിങ്ങളില്‍ ഒരാള്‍ക്ക് സ്വര്‍ഗപ്രവേശനം സാധ്യമല്ല; പരസ്പരം സ്നേഹിക്കാതെ വിശ്വാസികളാകാനും സാധ്യമല്ല. നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുക: സ്നേഹം സമ്പാദിക്കാം. ജനങ്ങളോട് ദയ കാണിക്കാത്തവരോട് ദൈവവും ദയകാണിക്കുകയില്ല. ഒരു സഹോദരന്റെ ന്യൂനത ആരെങ്കിലും മറച്ചുവെച്ചാല്‍ അവന്റെ ന്യൂനത ദൈവവും മറച്ചു വെക്കും. വിശ്വാസി മറ്റൊരു വിശ്വാസിക്ക് കണ്ണാടിയാകണം. ഒരു സ്നേഹിതന് വേണ്ടി അവന്റെ അഭാവത്തില്‍ നടത്തുന്ന പ്രാര്‍ത്ഥന തിരസ്‌കരിക്കപ്പെടുകയില്ല. ദൈവപ്രീതിക്ക് വേണ്ടി മാത്രമായിരിക്കണം ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുന്നത്. ഒരു മനുഷ്യന്റെ സ്വഭാവം മനസ്സിലാക്കാന്‍ അവന്റെ സ്നേഹിതന്‍ ആരെന്ന് അന്വേഷിച്ചാല്‍ മതി.
സ്നേഹബന്ധത്തിന് ഉലച്ചില്‍ തട്ടിക്കുന്ന പ്രവൃത്തികളെയെല്ലാം ഖുര്‍ആന്‍ നിരോധിക്കുന്നു. പുരുഷന്മാരാകട്ടെ, സ്ത്രീകളാകട്ടെ പരസ്പരം പരിഹസിക്കരുത്; കുത്തുവാക്ക് ഉപയോഗിക്കരുത്; ഊഹം വെച്ച് പ്രവര്‍ത്തിക്കരുത്; ചാരപ്രവര്‍ത്തനം നടത്തരുത്; പരദൂഷണം പറയരുത്- അത് സ്വന്തം സഹോദരന്‍ മരിച്ചിട്ട് അവന്റെ മാംസം തിന്നുന്നതിന് തുല്യമാണ്. സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതില്‍ ഇടപെട്ട് അനുരഞ്ജനം സൃഷ്ടിക്കണം; അന്യമതസ്ഥരുമായി സംവാദത്തിലേര്‍പ്പെടുമ്പോള്‍ ഏറ്റവും നല്ല രൂപം സ്വീകരിക്കണം- ഇവയെല്ലാം ഖുര്‍ആന്‍ നല്‍കുന്ന ഉപദേശങ്ങളാണ്.
മനുഷ്യസ്നേഹത്തിന്റെ ഏറ്റവും നല്ല ഒരു മാതൃക പ്രവാചകന്റെ അനുയായികള്‍ കാഴ്ചവെച്ചു. ശത്രുക്കളുടെ മര്‍ദനം കാരണം സ്വന്തം വീടും സ്വത്തും കുടുംബവും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി വന്ന മക്കയിലെ സഹോദരങ്ങള്‍ക്ക് എല്ലാവിധസൗകര്യങ്ങളും നല്‍കിയ മദീനവാസികളെ ഖുര്‍ആന്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു. ''തങ്ങളുടെ അടുത്തേക്ക് അഭയാര്‍ത്ഥികളായി വന്ന വിശ്വാസികളെ അവര്‍ സ്നേഹിക്കുന്നു.- അവര്‍ക്കതില്‍ യാതൊരു ഭൗതികതാത്പര്യവുമില്ല. സ്വന്തം ആവശ്യങ്ങളെ ബലികഴിച്ച് അവര്‍ മറ്റുള്ളവരെ സഹായിക്കുന്നു.''