
നാട്ടുകാര്‍ ഒന്നിച്ചു; റോഡ് യാഥാര്‍ഥ്യമായി
Posted on: 26 Feb 2015

ചിറ്റാരിക്കാല്‍: നാട്ടുകാര്‍ ഒത്തൊരുമിച്ചപ്പോള്‍ റോഡ് യാഥാര്‍ഥ്യമായി. കാക്കടവില്‍നിന്ന് കണ്ണംതോടി വഴി പെരുമ്പട്ടയിലേക്കുള്ള റോഡാണ് നാട്ടുകാരുടെ ശ്രമഫലമായി യാഥാര്‍ഥ്യമായത്. രണ്ടുലക്ഷം രൂപയോളം െചലവിട്ടാണ് ഒന്നര കിലോമീറ്റര്‍ റോഡ് യാഥാര്‍ഥ്യമാക്കിയത്. റോഡിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.വര്‍ക്കി അധ്യക്ഷനായിരുന്നു. വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തംഗം കെ.സി.മുഹമ്മദ്കുഞ്ഞി, വെസ്റ്റ് എളേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.നാരായണന്‍, എം.ടി.പി.മുഹമ്മദലി, പി.പി.രവീന്ദ്രന്‍, എ.ജെ.ഷാജി, കെ.കൃഷ്ണന്‍, പി.പി.ശ്രീനിവാസന്‍, കെ.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. എം.സി.സലാം ഹാജി സ്വാഗതവും കെ.പ്രിയേഷ് നന്ദിയും പറഞ്ഞു.
