goodnews head

നാടിന്റെ വികസനത്തിന് അരിമണല്‍ മാതൃക

Posted on: 18 Sep 2014




കരുവാരകുണ്ട്: സ്വന്തമായി സ്‌കൂളോ, പ്രാഥമികാരോഗ്യകേന്ദ്രമോ ഇല്ലാത്ത അരിമണലില്‍ ജനകീയ കൂട്ടായ്മയില്‍ ഉയരുന്നത് അരിമണല്‍ ഗവ. എല്‍.പി. ബദല്‍ സ്‌കൂളും, പി.എച്ച്.സി.യും.

ഓലഷീറ്റുകള്‍ മേഞ്ഞ അരിമണലിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത് 10 സെന്റ് സ്ഥലത്തായിരുന്നു. ബദല്‍ സ്‌കൂളുകളെ എല്‍.പി. യായി ഉയര്‍ത്തിയതോടെ കെട്ടിടം നിര്‍മ്മിക്കാന്‍ അഞ്ച് സെന്റ് സ്ഥലം കൂടി വേണ്ടിവന്നു. ഇതിനുവേണ്ടി വാര്‍ഡംഗം കൊലഞ്ചേരികുരിയച്ചന്റെ നേതൃത്വത്തില്‍ യുവാക്കളുടെ സഹകരണത്തോടെ ജനകീയകമ്മിറ്റി രൂപവത്കരിച്ച് ധന സമാഹരണം നടത്തി. നാട് മുഴുവന്‍ പങ്കാളിയായതോടെ 8 ലക്ഷം രൂപ സമാഹരിച്ചു. സ്‌കൂളിന് സ്ഥലംവാങ്ങാന്‍ 5.60 ലക്ഷം ചെലവഴിച്ചു. മിച്ചംവന്ന തുകകൊണ്ട് ഏറെക്കാലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സി.ക്ക് വേണ്ടി നാല് സെന്റ് സ്ഥലവും വാങ്ങി. ഇതിന് 2.40 ലക്ഷവും ചെലവഴിച്ചു.

സ്‌കൂളിന് സ്ഥലംകിട്ടിയതോടെ വേള്‍ഡ് ബാങ്കിന്റെ സഹകരണത്തോടെ 20 ലക്ഷം രൂപ ചെലവില്‍ മൂന്ന് ക്‌ളാസ് മുറികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രദേശത്തെ മദ്രസ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അടുത്ത അധ്യയനവര്‍ഷത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. നാല് സെന്റ് ഭൂമിആയതോടെ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും സഹകരണത്തോടെ 15 ലക്ഷം രൂപ ചെലവില്‍ ആസ്പത്രി കെട്ടിടത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. മാസങ്ങള്‍ക്കുള്ളില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രം സ്വന്തം കെട്ടിടത്തിലേക്ക് മാറും.

 

 




MathrubhumiMatrimonial