എ.ജി.യെ നീക്കണം-കേരള കോണ്‍. (ബി)

Posted on: 09 Jun 2009


തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായിക്ക് പ്രശംസാപത്രം എഴുതിയ അഡ്വക്കേറ്റ്ജനറലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍സെക്രട്ടറി വി.എസ്. മനോജ്കുമാര്‍.

അഴിമതി ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ വാഹനങ്ങള്‍ തടഞ്ഞും മാധ്യമ സ്ഥാപനങ്ങള്‍ ആക്രമിച്ചും പത്രക്കെട്ടുകള്‍ കരിച്ചും കരിദിനാചരണം നടത്തിയ സി.പി.എം. 'കറപ്ഷന്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്' ആയി മാറിയെന്നും മനോജ്കുമാര്‍ ആരോപിച്ചു.





MathrubhumiMatrimonial