ലാവലിന്‍ കേസ്: ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഹൈക്കോടതിയെ സമീപിക്കും - ടി.പി. നന്ദകുമാര്‍
Posted on: 09 Jun 2009
കൊച്ചി: ലാവലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മോഹനചന്ദ്രനേയും ഫ്രാന്‍സിസിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചരിത്രത്തില്‍ രേഖപ്പെടുത്തും. ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പങ്ക് പുറത്തുകൊണ്ടുവന്ന തന്നെ സി.പി.എം. പാര്‍ട്ടിയുടെ രക്ഷകനായി ഭാവിയില്‍ ചിത്രീകരിക്കും. ഛിദ്രശക്തികളെ തകര്‍ത്ത് പാര്‍ട്ടിയെ നിര്‍ണാകസമയത്ത് സംരക്ഷിച്ച രക്ഷകനായി സി.പി.എം. ഭാവിയില്‍ തന്നെ കാണും - നന്ദകുമാര്‍ പറഞ്ഞു.
കേസ് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സി.പി.എം. നേതാവ് ഇ. ബാലാനന്ദനാണ് തന്നെ ഏറെ സഹായിച്ചതെന്ന് നന്ദകുമാര്‍ വ്യക്തമാക്കി. കേസിന്റെ കാര്യങ്ങളില്‍ പി.സി. ജോര്‍ജ് എം.എല്‍.എ. സഹായിച്ചിട്ടുണ്ട് - നന്ദകുമാര്‍ പറഞ്ഞു.
പിണറായി വിജയന്‍ പലതവണ സിംഗപ്പൂരിലേക്ക് പോയത് അന്വേഷിക്കമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും. കുറ്റപത്രം സമര്‍പ്പിച്ചശേഷം ഇതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോകും - നന്ദകുമാര്‍ പറഞ്ഞു.