സി.പി.എം. തെറ്റു തിരുത്തണം -ഉമ്മന്‍ചാണ്ടി

Posted on: 08 Jun 2009


തിരുവനന്തപുരം: ഒരു നേതാവും നിയമത്തിന് അതീതനല്ലെന്ന് സി.പി.എം. മനസ്സിലാക്കണമെന്നും ലാവലിന്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി തെറ്റ് തിരുത്തണമെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഉന്നയിച്ച പ്രധാന വിഷയമാണ് ലാവലിന്‍. തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. ജനവിധി എതിരായിട്ടും തെറ്റു തിരുത്താന്‍ സി.പി.എം. തയ്യാറായിട്ടില്ല. ആര് തെറ്റ് ചെയ്താലും അവര്‍ നിയമ നടപടിക്ക് വിധേയനാകണമെന്ന യാഥാര്‍ഥ്യം പാര്‍ട്ടി മനസ്സിലാക്കണം. കേരളം പോലെയൊരു സംസ്ഥാനത്ത് ഇത്തരമൊരു കേസ്സില്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടിവന്നത് തന്നെ നാണക്കേടാണ്. അതിന് മുമ്പുതന്നെ പിണറായി വിജയന്‍ സ്വയം നിയമനടപടിക്ക് വിധേയനാകണമായിരുന്നു-ഉമ്മന്‍ചാണ്ടി പറഞ്ഞു.





MathrubhumiMatrimonial