ലാവലിന്‍: ഗവര്‍ണറുടെ നടപടി നിയമപരം-വയലാര്‍ രവി
Posted on: 08 Jun 2009
കൊച്ചി: ലാവലിന്‍ കേസില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് നിയമപരമാണെന്നും ഇതില്‍ പ്രത്യേകതയൊന്നുമില്ലെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. സിപിഎമ്മില്‍ ഇനി എന്തു സംഭവിക്കും എന്നതാണ് ഇതിലെ പ്രത്യേകത. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണോ എന്ന കാര്യത്തില്‍ സിപിഎമ്മാണ് അഭിപ്രായം പറയേണ്ടത്. ധാരാളം പറയുന്ന പാര്‍ട്ടിയാണല്ലോ സിപിഎം. അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
സിപിഎം ഇതിനെ രാഷ്ട്രീയമായി നേരിടും എന്നു പറയുന്നതില്‍ പുതുമയില്ല. പിണറായി വിജയന്‍ നടത്തിയ 'ജാഥ' തന്നെ അതായിരുന്നു. ഗവര്‍ണറുടെ നടപടി മന്ത്രിസഭയോടുള്ള അവിശ്വാസം എന്നു പറയാനാവില്ല. അദ്ദേഹം നിയമപ്രകാരമാണ് അത് സ്വീകരിക്കുന്നത്. ഇതൊരു പുതിയ കാര്യമല്ല. എത്രയോ കേസുകള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് - വയലാര്‍ രവി പറഞ്ഞു.
കേന്ദ്ര മന്ത്രി എ.കെ. ആന്റണി ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഗവര്‍ണറെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വയലാര്‍ രവി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
എ.കെ. ആന്റണി ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടുന്ന ആളല്ല. കെപിസിസിയും യുഡിഎഫും എടുത്ത നിലപാടില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിക്കും വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനാവില്ല - വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.