ഗവര്‍ണറുടെ നടപടി നിര്‍ഭാഗ്യകരം - സി.പി.എം.

Posted on: 07 Jun 2009


തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ കേസ്സില്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം ആവശ്യപ്പെടുകയും ആ ഉപദേശം ലഭിച്ചശേഷം വ്യത്യസ്തമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി.ബി.ഐ. നിലപാട് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടില്‍ സി.പി.എം. ഉറച്ചുനില്‍ക്കുന്നു. കഴിഞ്ഞ മൂന്നുമാസമായി യു.ഡി.എഫും മറ്റ് പാര്‍ട്ടിവരുദ്ധ ശക്തികളും പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിനായി ഗവര്‍ണറുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഓരോ ഘട്ടത്തിലും സി.ബി.ഐ.യുടേതെന്ന മട്ടില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. സി.ബി.ഐ.യാകട്ടെ ഇതിന് മൗനാനുവാദം നല്‍കുകയായിരുന്നു. ഒരുപക്ഷേ ഇതാദ്യമായിരിക്കും രാജ്ഭവനില്‍ സി.ബി.ഐ. കാത്തിരുന്ന് ഗവര്‍ണറില്‍ നിന്നും ഒരു ഉത്തരവുവാങ്ങി പോകുന്നതെന്നും സി.പി.എം. സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.





MathrubhumiMatrimonial