വിവാഹവും പുലി സ്‌റ്റൈല്‍

Posted on: 19 May 2009


തന്റെ പോരാളികള്‍ക്ക് വിവാഹം നിഷേധിച്ച വേലുപ്പിള്ള പ്രഭാകരന് വിവാഹം നിഷിദ്ധമായിരുന്നില്ല. ഒരു ഒളിപ്പോരാളിക്കൊത്ത രീതിയില്‍ അയാള്‍ വിവാഹം കഴിച്ചു. മതിവദനിയെ. പ്രഭാകരന്‍ വിവാഹം കഴിക്കുമ്പോള്‍ ഒരു കോളേജ് വിദ്യാര്‍ഥിനിയായിരുന്നു മതിവദനി.

ജാഫ്‌ന സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ്. ഒരു തീപ്പൊരി.
1984ല്‍ പുലികള്‍ ജാഫ്‌ന സര്‍വകലാശാലയില്‍ പഠിപ്പു മുടക്കലിനാഹ്വാനം ചെയ്തു. പ്രഭാകരന്‍ നേരിട്ട് കാമ്പസില്‍ ചെന്നു.

വിദ്യാര്‍ഥികളെ ഭയപ്പെടുത്താന്‍ ആ സാന്നിധ്യം ധാരാളാമായിരുന്നു.
പക്ഷേ, ഒരു പെണ്‍കുട്ടിമാത്രം സമരത്തെ എതിര്‍ത്തു. ഇത്തരം ഒരു സമരത്തിന് ആഹ്വാനം നല്‍കാനുള്ള പുലിത്തലവന്റെ അധികാരത്തെയും അവള്‍ ചോദ്യം ചെയ്തു.

ആദ്യമായാണ് പ്രഭാകരന്റെ പ്രവൃത്തിയെ ആരെങ്കിലും ചോദ്യം ചെയ്യുന്നത്. അതും പരസ്യമായി. സ്തബ്ധ്ധനായ പുലിനേതാവ് ഉടന്‍ കാമ്പസ് വിട്ടു.

പക്ഷേ, പിറ്റേന്ന് വീണ്ടും എത്തി. ചോദ്യമോ പറച്ചിലോ ഇല്ലാതെ മതിവദനിയെ പൊക്കിയെടുത്ത് കൊണ്ടുപോയി വിവാഹം കഴിച്ചു. മതിവദനിയുടെ മനസ്സിലെന്തായിരുന്നെന്ന് ആരും അപ്പോള്‍ ചോദിച്ചില്ല. പിന്നീട് പ്രഭാകരന്റെ മൂന്നുമക്കളുടെ അമ്മയായി മതിവദനി. എല്‍.ടി.ടി.ഇ.യുടെ സജീവ പ്രവര്‍ത്തകയും.




MathrubhumiMatrimonial