പന്നിപ്പനി: അമേരിക്കയില്‍ മരണം മൂന്നായി

Posted on: 11 May 2009


വാഷിങ്ടണ്‍: പന്നിപ്പനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ അമേരിക്കയിലും കോസ്റ്റാറിക്കയിലും ഒരാള്‍വീതം രോഗംബാധിച്ച് മരിച്ചു. വാഷിങ്ടണില്‍ മുപ്പതുകാരന്‍ മരിച്ചത് എച്ച്1എന്‍1 വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതോടെ, അമേരിക്കയില്‍ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. അമേരിക്കയില്‍ രോഗംബാധിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായിട്ടുണ്ട്. 2254 പേര്‍ക്ക് രോഗമുള്ളതായും ഇവരില്‍ 104 പേര്‍ ആസ്​പത്രികളില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

കോസ്റ്റാറിക്കയില്‍ അന്‍പത്തിമൂന്നുകാരനാണ് രോഗംബാധിച്ച് മരിച്ചത്. മെക്‌സിക്കോയില്‍ പന്നിപ്പനി ബാധിച്ച് 48 പേര്‍ മരിച്ചിട്ടുണ്ട്. കാനഡയിലും ഒരാള്‍ മരിച്ചു. ഓസ്‌ട്രേലിയ, നോര്‍വേ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. പഠനാവശ്യത്തിന് മെക്‌സിക്കോ സന്ദര്‍ശിച്ച രണ്ടു നോര്‍വേക്കാര്‍ക്കാണ് രോഗം ബാധിച്ചത്. ഈയിടെ അമേരിക്ക സന്ദര്‍ശിച്ച സ്ത്രീക്കാണ് ജപ്പാനില്‍ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 30 രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


പന്നിപ്പനി-പുതിയ മഹാമാരി

അറിയേണ്ട വസ്തുതകള്‍

പുതിയ വൈറസുകള്‍ എന്നും ഭീഷണി

എന്തുകൊണ്ട് പുതിയ വൈറസുകള്‍

ലിങ്കുകള്‍






MathrubhumiMatrimonial