ഇന്ത്യയുടെ നാലിലൊരുഭാഗം മരുഭൂമിയാകുന്നു
Posted on: 29 Apr 2013

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാലിലൊന്ന് ഭൂപ്രദേശവും മരുഭൂമിയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മരുഭൂമിവത്കരണം തടയാനുള്ള യു.എന്‍. കണ്‍വെന്‍ഷനില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും വ്യാപകമാകുന്ന മരുഭൂമിവത്കരണത്തെക്കുറിച്ച് പറയുന്നത്.
32.8 കോടി ഹെക്ടറാണ് രാജ്യത്തിന്റെ ആകെ വിസ്തൃതി. ഇതില്‍, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 7,91,475 ചതുരശ്ര കി.മീ. പ്രദേശത്തെ മരുഭൂമിവത്കരണവും കരഭൂമി ഇല്ലാതാകലും വരള്‍ച്ചയും ബാധിച്ചുകഴിഞ്ഞു. രാജ്യത്തെ ബാധിച്ച വലിയ പരിസ്ഥിതി പ്രശ്‌നമാണിത്. പ്രളയവും മണ്ണൊലിപ്പും മറ്റു കാരണങ്ങളും മൂലം രാജ്യത്തെ 10.5 കോടി പ്രദേശത്ത് കരഭൂമി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഈ പ്രശ്‌നങ്ങളുടെയെല്ലാം പ്രത്യാഘാതം നിരീക്ഷിക്കാനും അവമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ ജീവിതനിലവാരവും പരിസ്ഥിതി സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും പദ്ധതികള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ഹരിത ഇന്ത്യ ദൗത്യം തുടങ്ങിയവ കൊണ്ടുവന്നത് ഇത്തരം പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനാണ്.