
ജയ്ജവാന്‍
Posted on: 30 Nov 2008

തുടര്‍ന്ന് ഹോട്ടല്‍ നിയന്ത്രണത്തിലായതായി എന്‍.എസ്.ജി. ഡയറക്ടര്‍ ജനറല്‍ ജെ.കെ. ദത്തിന്റെ പ്രഖ്യാപിച്ചു. അപ്പോള്‍ സമയം ശനിയാഴ്ച രാവിലെ 8.30.
നഗരത്തെ പിടിച്ചുലച്ച പോരാട്ടം രണ്ടു പകലും മൂന്നു രാത്രിയും പിന്നിട്ട് മൂന്നാം പ്രഭാതത്തിലേക്ക് നീണ്ടു. മരണസംഖ്യ 195 ആയി ഉയര്‍ന്നെന്ന് അധികൃതര്‍. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കുണ്ട്.
ഭീകരര്‍ കയറിക്കൂടി വെടിവെപ്പ് നടത്തിയ ട്രൈഡന്റ് ഹോട്ടലും ജൂതകേന്ദ്രമായ നരിമാന്‍ ഹൗസും വെള്ളിയാഴ്ചതന്നെ സുരക്ഷാസേന ഒഴിപ്പിച്ചിരുന്നു. മൂന്നു ഭീകരര്‍ അവശേഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് താജിലെ പോരാട്ടം ശനിയാഴ്ച രാവിലെ വരെ നീണ്ടത്.
മുംബൈയെ പിടിച്ചുകുലുക്കിക്കൊണ്ട് ആക്രമണം നടത്തിയ 11 ഭീകരരെ വെടിവെച്ചുകൊന്നതായും ഒരാളെ ജീവനോടെ പിടികൂടിയതായും എന്‍.എസ്.ജി. അറിയിച്ചു. അറസ്റ്റിലായ പാക് സ്വദേശി മുഹമ്മദ് അജ്മല്‍ മുഹമ്മദ് അമീര്‍ കസര്‍ (21) എന്ന ലഷ്‌കര്‍ ഇ തൊയ്ബ ഭീകരപ്രവര്‍ത്തകനെ കോടതി ഡിസംബര്‍ 11വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ നേതൃത്വത്തിലാണ് എ.ടി.എസ്. മേധാവി ഹേമന്ത് കര്‍ക്കറെയ്ക്കും ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയ് സലാസ്‌ക്കര്‍ക്കും നേരെ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിനുപിന്നില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് മുംബൈ പോലീസ് അറിയിച്ചു.ഭീകരാക്രമണത്തില്‍ മരിച്ച 22 പേര്‍ വിദേശികളാണ്; പരിക്കേറ്റവരില്‍ 23 പേരും.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. മരിച്ചവരില്‍ ഉന്നത പോലീസുദ്യോഗസ്ഥരും രണ്ട് എന്‍.എസ്.ജി.ക്കാരുമടക്കം 17 സുരക്ഷാവിഭാഗക്കാരും ഉള്‍പ്പെടുന്നു. മുംബൈ ജെ.ജെ. ഹോസ്പിറ്റലിലെ 26 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
