
കൃത്യമായ വിലയിരുത്തലിനുശേഷം ആക്രമണം
Posted on: 29 Nov 2008

ചബാദ് ലുബാവിച എന്ന യാഥാസ്തിതിക ജൂത വിഭാഗത്തിന്റെ ആസ്ഥനമായ നരിമാന്‍ ഹൗസാണ് ഇവര്‍ ആക്രമണത്തിന് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലൊന്ന്. ഭീകരര്‍ ഇവിടെ കടന്നുകയറി പുരോഹിതന്‍ ഗബ്രിയേല്‍ ഹോള്‍ഡ്‌സ് ബര്‍ഗും ഭാര്യയുമുള്‍പ്പെടെയുള്ളവരെയാണ് ബന്ദികളാക്കിയത്.
അഞ്ചു ഭീകരന്മാരാണ് നരിമാന്‍ ഹൗസിലെത്തിയത്. കോളേജ് വിദ്യാര്‍ഥികളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ അകത്തു കയറിയത്. ബുധനാഴ്ച രാത്രി മുതല്‍ ഇതിനകത്തുനിന്ന് തുടരെ വെടിയൊച്ചകളും ഗ്രനേഡ് സേ്ഫാടനശബ്ദങ്ങളും ഉയര്‍ന്നു. ഭീകരില്‍ ഒരാളായ 25കാരനായ ഇമ്രാന്‍ ബാബര്‍. ചാനലുകളോട് സംസാരിക്കാനും തയ്യാറായി. കശ്മീരില്‍ നിന്ന് സേനയെ പിന്‍വലിക്കുക, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശരീഅത്ത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇയാള്‍ ഉന്നയിച്ചത്. ഇസ്രയേല്‍ മുസ്‌ലിങ്ങളെ ദ്രോഹിക്കുന്ന രാജ്യമാണ് എന്നും ഇമ്രാന്‍ വിളിച്ചുപറഞ്ഞു. താജ്‌ഹോട്ടലിലെ പോരാട്ടം ഏറെ നേരം നീളാനിടയാക്കിയതും ഭീകരന്മാരുടെ ആസൂത്രണത്തെ എടുത്തുകാട്ടുന്നു. ആറ് ഭീകരന്മാരാണ് ഇതിനകത്തു കയറിയതെന്ന് പറയുന്നു. ഇതില്‍ രണ്ടുപേര്‍ അതിഥികളായി നേരത്തേ തന്നെ മുറികളിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വേറെ രണ്ടുപേര്‍ നേരത്തേ ഇവിടെ ജോലിക്കു കയറിയതായും താജിന്റെ വിശദമായ സര്‍വേ എടുത്തതായും പറയപ്പെടുന്നു. ഇവര്‍ കൈമാറിയ വിവരങ്ങളനുസരിച്ചാണ് ഭീകരാക്രമണം തുടങ്ങിയത്.
