ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു; ഇന്ത്യയ്ക്ക് സഹായവാഗ്ദാനം
Posted on: 28 Nov 2008
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. ഭീകരത ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്നും രാജ്യത്തിനൊപ്പം നിലകൊള്ളുമെന്നും രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയെ അറിയിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഫോണില്‍ വിളിച്ച യു.എസ്. പ്രസിഡന്റ് ജോര്‍ജ്ബുഷ് ഇന്ത്യയ്ക്ക് അമേരിക്കയുടെ എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തു.മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ബുഷ് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ വേണ്ടി ബുഷ് ഭരണകൂടം കൈക്കൊള്ളുന്ന ഏത് നടപടിയെയും പിന്തുണയ്ക്കുമെന്ന് നിയുക്ത പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസില്‍ വ്യാഴാഴ്ച ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. നിലവിലെ സ്ഥിതിയെപ്പറ്റി ഇന്ത്യന്‍ അംബാസഡര്‍ റൊണന്‍ സെന്നുമായി ചര്‍ച്ച നടത്തിയ ഒബാമയും ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമായും അദ്ദേഹം ചര്‍ച്ച നടത്തി.
ജനങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്ക് ഒരുതരത്തിലുള്ള ന്യായീകരണങ്ങളുമില്ലെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
ജപ്പാന്‍, കസാഖ്‌സ്താന്‍, പാകിസ്താന്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളും സംഭവത്തെ ശക്തിയായി അപലപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതി. ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഭീകരവാദം ഉപയോഗിക്കുന്നത് ഭീരുത്വമാണെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദെവ് പറഞ്ഞു.
ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ സഹകരിക്കാന്‍ തങ്ങളുടെ ഭീകരവിരുദ്ധ പോലീസിനെയും ഫോറന്‍സിക് വിദഗ്ധരെയും വിട്ടുതരാമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ് അറിയിച്ചു. ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ മുംബൈയില്‍നിന്നകന്നുകഴിയണമെന്നും റുഡ് മുന്നറിയിപ്പ് നല്‍കി. ആക്രമണത്തില്‍ പരിക്കേറ്റ ഇസ്രായേല്‍ ജനങ്ങള്‍ക്കായി മുംബൈ ആസ്പത്രികളില്‍ ഇസ്രായേല്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.