പൈശാചികം -പാകിസ്താന്‍
Posted on: 28 Nov 2008
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണം പൈശാചികകൃത്യമാണെന്ന് പാകിസ്താന്‍ അഭിപ്രായപ്പെട്ടു. ഭീകരതയെ ചെറുക്കാന്‍ ഇന്ത്യയുമായുള്ള സംയുക്ത ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റസ ഗീലാനിയും ആക്രമണത്തെ അപലപിച്ചു. സര്‍ദാരി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഫോണില്‍ വിളിച്ച് സംഭവത്തെപ്പറ്റി സംസാരിച്ചു. ഭീകരത ചെറുക്കാന്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് സര്‍ദാരി സോണിയയെ അറിയിച്ചു.ഭീകരതയും തീവ്രവാദവും തുടച്ചുനീക്കാന്‍ കര്‍ശനനടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍ദാരി ആവശ്യപ്പെട്ടു. സമാധാനപൂര്‍ണമായ ജീവിതം ഉറപ്പുവരുത്താന്‍ ഭീകരര്‍ക്കെതിരെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം നടത്തണമെന്ന് ഗീലാനി പറഞ്ഞു.
നിഷ്‌കളങ്കരായ ജനങ്ങളുടെ ജീവന്‍ അപഹരിച്ച ആക്രമണം നിര്‍ഭാഗ്യകരമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഒന്നിച്ചുപോരാടുമെന്ന് ഇന്ത്യയും പാകിസ്താനും പരസ്പരം ഉറപ്പുനല്കി മണിക്കൂറുകള്‍ക്ക്‌ശേഷമാണ് മുംബൈ ആക്രമണമുണ്ടായത്.