തന്‍ഈം, മിന, അറഫ, മുസ്ദലിഫ
Posted on: 23 Sep 2008
1.തന്‍ഈം: പരിശുദ്ധ മക്കയില്‍ താമസിക്കുമ്പോള്‍ ഉംറക്കുവേണ്ടി ഇഹ്‌റാം ചെയ്യുന്ന സ്ഥലം.
2.മിനാ: ഹാജിമാര്‍ക്ക് ഹജ്ജ് ദിവസങ്ങളില്‍ താമസിക്കേണ്ട താഴ്‌വര. ഇത് മക്കയില്‍നിന്ന് ഏകദേശം 5 കി.മീ ദൂരത്താണ്.
3.മിനായില്‍ തീര്‍ഥാടകര്‍ മുത്വവ്വിഫ് ഒരുക്കുന്ന തമ്പുകളില്‍ താമസിക്കേണ്ടതാണ്. അവിടെ ഒരാള്‍ക്ക് ഒരു ചതുരശ്രമീറ്റര്‍ സ്ഥലംമാത്രമേ അനുവദിച്ചിട്ടുള്ളു. മക്കയില്‍നിന്ന് മിനായിലേക്കും മിനായില്‍നിന്ന് അറഫാത്തിലേക്കും അറഫാത്തില്‍നിന്ന് മുസ്ദലിഫയിലേക്കും മുസ്ദലിഫയില്‍നിന്ന് മിനായിലേക്കും മിനായില്‍നിന്ന് മക്കയിലേക്കും യാത്ര പുറപ്പെടേണ്ട സമയവിവരങ്ങള്‍ മുത്വവ്വിഫിന്റെ ഓഫീസില്‍നിന്ന് കൃത്യമായി അറിഞ്ഞുവെക്കേണ്ടതാണ്. യാത്രാസജ്ജീകരണങ്ങള്‍ ഒരുക്കുന്നതും ബസ്സ് ക്രമീകരിക്കുന്നതും മുത്വവ്വിഫിന്റെ ഉത്തരവാദിത്വത്തിലായിരിക്കും.
4.ജംറകള്‍: മിനായില്‍ കല്ലെറിയാനുള്ള 3 ജംറകള്‍. ആദ്യത്തേതിന് ജംറത്തുല്‍ ഊലാ എന്നും രണ്ടാമത്തേതിന് ജംറത്തുല്‍വുസ്ഥാ എന്നും മൂന്നാമത്തേതിന് ജംറത്തുല്‍ അഖബ എന്നും പറയുന്നു. 5.ജംറകളില്‍ കല്ലെറിയുവാന്‍ പോകുമ്പോള്‍ സംഘങ്ങളായി മുത്വവ്വിഫിന്റെ ഗൈഡുകളുമായി സഹകരിച്ച് കൂടെപോകണം.
6.അറഫ: മിനായില്‍നിന്ന് ഏകദേശം 11 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന ഒരു മൈതാനം. അവിടെയുള്ള നമിറ പള്ളിയിലാണ് ഹജ്ജിന്റെ പ്രസംഗം നിര്‍വഹിക്കപ്പെടുന്നത്. ദുല്‍ഹജ്ജ് 9ന് അറഫാത്തില്‍ ഒരുമിച്ചുകൂടല്‍ നിര്‍ബന്ധമാണ്. മൈതാനത്ത് എവിടെയെങ്കിലും ഹാജരുണ്ടായാല്‍ മതി. ഒരാള്‍ അവിടെ സന്നിഹിതനായില്ലെങ്കില്‍ ഹജ്ജ് ലഭിക്കുകയില്ലെന്ന് പ്രത്യേകം ഓര്‍ക്കണം.
7.ജബലുര്‍റഹ്മത്ത്: റസൂല്‍കരീം ഹജ്ജത്തുല്‍ വിദാഇലെ ഖുഥ്ബ നടത്തിയ അറഫായിലെ ചെറിയ കുന്ന്.
8.മുസ്ദലിഫ: മിനായില്‍നിന്ന് അറഫയിലേക്കുള്ള വഴിയില്‍ ഏകദേശം 5 കി.മീ നീളത്തില്‍ സ്ഥിതിചെയ്യുന്ന മൈതാനം. അറഫയില്‍നിന്ന് മടങ്ങുമ്പോള്‍ മഗ്‌രിബ്—ഇശാഅ് നമസ്‌കാരത്തിനുശേഷം രാപാര്‍ക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന സ്ഥലം.