ദൈവസ്മരണ
Posted on: 22 Sep 2008
സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ തങ്ങള്‍
''സത്യ വിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍
മനസ്സുകള്‍ ശാന്തമാക്കുകയും ചെയ്യുന്നവരാണവര്‍. അറിയുക, ദൈവസ്മരണകള്‍ കൊണ്ടുമാത്രമാണ് മനസ്സുകള്‍ ശാന്തമാവുന്നത്. (ഖുര്‍ആന്‍, 13/28). അല്ലാഹുവിനെ
ധാരാളമായി സ്മരിക്കുക, എങ്കില്‍ നിങ്ങള്‍ വിജയികളായേക്കും. 8/45.
നാവില്‍നിന്നും ചിന്തയില്‍നിന്നും അതു വഴി ഹൃദയത്തില്‍നിന്നും മാലിന്യം നീക്കം ചെയ്ത് മനസ്സ് ശാന്തമാക്കുകയാണ് ദൈവസ്മരണയുടെ ഉദ്ദേശ്യം. അല്ലാഹുവിന്റെ
നാമങ്ങളോ അവനോടുള്ള പ്രാര്‍ഥനകളോ നിരന്തരം
ഉരുവിട്ട് മനസ്സിനെ അല്ലാഹുവിന്റെ സന്നിധിയില്‍ ഉറപ്പിച്ച് നിര്‍ത്തുമ്പോഴാണ് ഇത് സാധ്യമാവുക. അല്ലാഹുവിന്റെ അപാരതയെക്കുറിച്ച് ഓര്‍ക്കുന്നതും ദൈവഗ്രന്ഥമായ
ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ദൈവസ്മരണയാണ്.
ദൈവസ്മരണയില്‍ മുഴുകിയവന്‍ ഉണങ്ങിയ വൃക്ഷങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന പച്ച വൃക്ഷത്തെപ്പോലെയാണെന്ന്
പ്രവാചകന്‍. ഒരാള്‍ അല്ലാഹുവിനെ സ്മരിക്കുന്നില്ലായെങ്കില്‍ അവന്റെ മനസ്സില്‍ ചെകുത്താന്‍ കൂടുകെട്ടുമെന്നും (43/36) ഭൗതികമോഹങ്ങള്‍ മൂലം ദൈവസ്മരണയില്‍നിന്ന് ആരെങ്കിലും അശ്രദ്ധരാകുന്നുവെങ്കില്‍ അവര്‍ നഷ്ടപ്പെട്ടവരാണെന്നും 63/9 വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 'അല്ലാഹുവല്ലാതെ ആരാധ്യനില്ല' എന്ന വിശുദ്ധകലിമയാണ് ദിക്‌റുകളില്‍ മുഖ്യം.
ഒരിക്കല്‍ പാവപ്പെട്ട ഒരനുചരന്‍ പ്രവാചകനോട് ചോദിച്ചു: ''പ്രവാചകാ, ധനികര്‍ക്കാണല്ലോ ദൈവത്തിന്റെ പക്കല്‍നിന്ന് കൂടുതല്‍ പ്രതിഫലമുള്ളത്? അവര്‍ക്ക് സക്കാത്ത് വകയിലുള്ള പ്രതിഫലവും കൂടി കിട്ടുന്നില്ലേ?'' ''ആരു പറഞ്ഞു? നിങ്ങള്‍ ചൊല്ലുന്ന ദൈവമന്ത്രങ്ങള്‍ക്ക് സക്കാത്തിന്റെ പ്രതിഫലമുണ്ട്.'' മനസ്സ് തെറ്റായ ദിശയിലേക്ക് നീങ്ങുമ്പോഴും ദുര്‍വികാരങ്ങള്‍ക്കടിമപ്പെടുമ്പോഴും ദൈവസേ്താത്രങ്ങള്‍ ചൊല്ലി മനസ്സിനെ അല്ലാഹുവിങ്കല്‍ത്തന്നെപിടിച്ചുനിര്‍ത്തണം. അത് മനസ്സില്‍ സ്നേഹം ജ്വലിപ്പിക്കും. അപ്പോള്‍ മനസ്സ് ആര്‍ദ്രമായിത്തീരുകയും മനുഷ്യന്‍ വിനയാന്വിതനായിത്തീരുകയും ചെയ്യും.
പ്രാര്‍ഥനയും ദിക്‌റിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു. ''നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യാം.'' കാരണം പ്രാര്‍ഥന അനുഗ്രഹത്തിന്റെ താക്കോലാണ്. അല്ലാഹുവിനെ സ്മരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് നോമ്പുകാലം.
അല്ലാഹുവിനെ സ്തുതിക്കുന്നവന്‍ സര്‍വസ്വവും അവനിലര്‍പ്പിക്കണം. അവന്റെ കഴിവുകളിലൊന്നും സംശയാലുവാകരുത്. നാമങ്ങള്‍ ഉരുവിടുമ്പോള്‍ അവന്റെ നാവും ഹൃദയവും അല്ലാഹുവിങ്കല്‍ അങ്കുരിക്കണം. തന്നെ അല്ലാഹു കേള്‍ക്കുന്നുവെന്ന ദൃഢനിശ്ചയം വേണം. തിന്മകളില്‍നിന്ന് അകലാനുള്ള മനസ്സാന്നിധ്യവും ഉണ്ടാവണം. നല്ലത് കാണാനും കേള്‍ക്കാനും തയ്യാറാകണം. പഞ്ചേന്ദ്രിയങ്ങളും
അല്ലാഹുവിലേക്ക് തിരിക്കണം. ഇപ്രകാരം അല്ലാഹുവിനെ സ്മരിക്കുന്നവന് തീര്‍ച്ചയായും തന്റെ പാപക്കറകള്‍ കഴുകിക്കളയാനാവും.