കുടുംബക്കാര്‍
Posted on: 22 Sep 2008
കെ.ടി. മാനു മുസ്‌ലിയാര്‍
കുടുംബങ്ങളുമായി വളരെ നല്ല നിലക്ക് ബന്ധം പുലര്‍ത്തണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവരുമായി എപ്പോഴും മമതയിലും ഐക്യത്തിലും വര്‍ത്തിക്കണം. പരസ്പരം ബന്ധം മുറിക്കുന്ന പ്രവൃത്തികളൊന്നും ചെയ്യരുത്. അല്ലാഹു പറയുന്നു: 'ഏതൊരുത്തനെ മുന്‍നിര്‍ത്തി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ, ആ അല്ലാഹുവിനെയും രക്തബന്ധത്തെയും നിങ്ങള്‍ സൂക്ഷിക്കുക'. (വി.ഖു.4:1).
ജനങ്ങള്‍ പരസ്പരം എന്തെങ്കിലും വിധത്തിലുള്ള സഹായം ആവശ്യപ്പെടുമ്പോള്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണ് അങ്ങനെ ചെയ്യാറുള്ളത്. അപ്പോള്‍ സ്വന്തം കാര്യസാധ്യത്തിനായി ആരുടെ നാമമാണോ നിങ്ങളുപയോഗപ്പെടുത്തുന്നത്, ആ അല്ലാഹുവിന്റെ കല്‍പ്പനക്ക് വിപരീതം ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കണം. അപ്രകാരംതന്നെ കുടുംബബന്ധങ്ങള്‍ക്ക് കോട്ടം തട്ടുന്ന കാര്യങ്ങളെ തൊട്ടും നിങ്ങള്‍ സൂക്ഷിക്കണം. കുടുംബമര്യാദ തികച്ചും പാലിച്ചു പോരണം. കുടുംബം ചെറുതായി ചെറുതായി അണുകുടുംബമായി സ്വകാര്യതയില്‍ സുഖം തേടുകയാണ് പുതുലോകം.
കുടുംബങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കണം. ബന്ധം മുറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ കടുത്ത കുറ്റമാണ്. 'ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവനായിട്ടുണ്ടെങ്കില്‍ അവന്റെ കുടംബവുമായി അവന്‍ നല്ല നിലയില്‍ വര്‍ത്തിച്ചുകൊള്ളട്ടെ'.
''ഭക്ഷണം വിശാലമാകാനും, ആയുസ്സ് നീളാനും ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബങ്ങളുമായി നല്ല നിലക്ക് വര്‍ത്തിച്ചുകൊള്ളട്ടെ'' (ഹദീസ്). പ്രവാചകവചനം: 'കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കയില്ല'. ഇസ്‌ലാം ഈ ബന്ധത്തിനും വലിയ പരിഗണന നല്‍കി ആദരിച്ചിട്ടുണ്ട്.'പാവപ്പെട്ടവന് ധര്‍മ്മം കൊടുത്താല്‍ അത് ധര്‍മ്മം മാത്രമാണ്. കുടുംബത്തിന് ധര്‍മ്മം കൊടുത്താല്‍ അതു ധര്‍മ്മം മാത്രമല്ല കുടുംബബന്ധം പുലര്‍ത്തലുമാകുന്നു.'
ശരിക്കു ശരിചെയ്യുന്നവനല്ല കുടുംബബന്ധം സൂക്ഷിക്കുന്നവന്‍. മറിച്ച് ഇങ്ങോട്ട് തിന്മചെയ്താലും അങ്ങോട്ട് നല്ല ബന്ധം പുലര്‍ത്തുന്നവനാണ് കുടുംബബന്ധം സംരക്ഷിക്കുന്നവനെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിരിക്കുന്നു.
ദാനധര്‍മ്മങ്ങള്‍ ചെയ്യുക, ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക, കാണാന്‍ പോവുക എന്നിവയെല്ലാം കുടുംബബന്ധങ്ങള്‍ പുലര്‍ത്തുന്നതില്‍പ്പെടുന്നു. വിശുദ്ധ റംസാനില്‍ കുടുംബക്കാര്‍ പരസ്പരം ബന്ധം നന്നാക്കാന്‍ ശ്രമിക്കണം. പുതിയ ലോകക്രമത്തില്‍ കുടുംബാംഗങ്ങളില്‍ സംഘടനകളും ആശയങ്ങളും വലിയ വിള്ളലുകള്‍ വീഴുത്തിയിട്ടുണ്ട്. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും വളര്‍ത്താനും വിശുദ്ധ റംസാന്‍ നിമിത്തമാവട്ടെ.
നമസ്‌കാര സമയം: സുബ്ഹി - 5.00, ളുഹര്‍ - 12.25,
അസര്‍ - 3.39, മഗ്‌രിബ് -6.30, ഇശാഅ് - 7.38