
മുരുകന്റെ ദൃഢനിശ്ചയം അനാഥരുടെ വയര്‍ നിറയ്ക്കുന്നു
Posted on: 09 Mar 2011

വീട്ടിലെ സാമ്പത്തികപ്രശ്‌നവും ദാരിദ്ര്യവുംമൂലം പത്താംക്ലാസില്‍ പഠനമുപേക്ഷിച്ച മുരുകന്‍ കടംവാങ്ങിയ 275 രൂപയുമായി 1992ല്‍ ചെന്നൈയില്‍നിന്ന് വണ്ടികയറിയതാണ്. തിരുച്ചിറപ്പള്ളിയിലും സേലത്തും തൊഴില്‍തേടി അലഞ്ഞ് ബസ്സിന് കോയമ്പത്തൂരില്‍ എത്തിയപ്പോഴേക്കും പണംതീര്‍ന്നു. വീണ്ടും വിശപ്പിന്റെയും ക്ഷീണത്തിന്റെയും ദിനങ്ങള്‍.
കോയമ്പത്തൂര്‍ ശിരുമുഖൈയിലെ ഒരു ചായക്കടയില്‍ തളര്‍ന്നുവീണു. മദ്യലഹരിയില്‍ ചായക്കടയിലിരുന്ന ഒരാള്‍ ഭക്ഷണവും അന്തിയുറങ്ങാന്‍ സ്വന്തംവീടിന്റെ തിണ്ണയും നല്‍കി. പിറ്റേന്ന് ശിരുമുഖൈയിലെ ഹോട്ടലില്‍ സപ്ലയര്‍ജോലി കിട്ടി.
പലജോലികളുംചെയ്ത് ജീവിതവഴിയില്‍ കോയമ്പത്തൂര്‍ നഗരത്തിലെത്തി. െ്രെഡവിങ്പഠിച്ച് ഹാര്‍ഡ്‌വെയര്‍ കമ്പനിയില്‍ ടെമ്പോട്രാവലര്‍ െ്രെഡവറായി.
കിട്ടുന്ന ശമ്പളത്തില്‍നിന്ന് ഒരുതുക മിച്ചംപിടിച്ചാണ് നഗരത്തിലെ പത്ത് അനാഥാലയത്തിലും 700ല്‍പ്പരം കുട്ടികള്‍ക്ക് ഞായറാഴ്ചകളില്‍ ഭക്ഷണംനല്‍കുന്നത്. മുരുകന്റെ മനസ്സറിഞ്ഞ് ചിലര്‍ സഹായിക്കാറുണ്ട്. ഇപ്പോള്‍ നിഴല്‍മയ്യം എന്നസംഘടനയുണ്ടാക്കിയാണ് ഞായറഴ്ചത്തെ സേവനം. സേവനസന്നദ്ധരായ ചില കോളേജ്‌വിദ്യാര്‍ഥികള്‍ നിഴല്‍മയ്യത്തില്‍ സന്നദ്ധപ്രവര്‍ത്തകരായുണ്ട്. ഇപ്പോള്‍ സംഘടനയില്‍ 25 യുവാക്കളുണ്ട്.
ഞായറാഴ്ചകളിലെ ഭക്ഷണവിതരണത്തിനുപുറമെ ഭിക്ഷക്കാരുടെ പുനരധിവാസം, ഹരിതവത്കരണം എന്നിവയും മുരുകന്‍ നടത്തുന്നു. സ്‌കൂള്‍ തുറക്കുന്ന സമയത്ത് 1000ത്തിലധികം നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളും യൂണിഫോമും സൗജന്യമായി നല്‍കാറുമുണ്ട്.
35 കിലോ അരിയുടെഭക്ഷണം ഭാര്യ തയ്യാറാക്കിനല്‍കും. െ്രെഡവറായി ജോലിചെയ്യുന്ന കമ്പനിയില്‍നിന്ന് ടെമ്പോവാന്‍ തുച്ഛവാടകയ്ക്ക് വാങ്ങും. ഇതിലാണ് 10 അനാഥാലയങ്ങളില്‍ ഭക്ഷണം എത്തിക്കുന്നത്.
ഈലോകത്തെ സര്‍വജീവജാലങ്ങളും വിശപ്പും ദാഹവുമില്ലാതെ കഴിയണം 36കാരനായ മുരുകന്റെ സ്വപ്നവും പ്രയത്‌നവും ഇതിനായാണ്.
