മഹാനവമിയും വിജയദശമിയും ഉപാസനയുടെ രഹസ്യവഴികള്‍
Posted on: 16 Oct 2010
ആചാര്യ എം.ആര്‍.രാജേഷ്
ഉപാസകരെ സംബന്ധിച്ചിടത്തോളം മഹാനവമിയും വിജയദശമിയും വളരെ ഏറെ പ്രാധാന്യമുള്ളതാണ്. പുസ്തകവെപ്പും അടച്ചു പൂജയും തുടര്‍ന്നു വരുന്ന വിജയദശമിയിലെ ആദ്യാക്ഷരം കുറിക്കലുമൊക്കെ ഉപാസനയുടെ പ്രധാന അംഗങ്ങളാണ്. നമ്മില്‍ നിര്‍ലീനമായിരിക്കുന്ന ശക്തിസ്രോതസ്സുകളെ കണ്ടെത്താനും സാക്ഷാത്കരിക്കാനുമുള്ള ശ്രമമാണ് ഇവിടെ നമുക്ക് കാണാനാവുക. നമ്മില്‍ അനന്തമായ ശക്തിവൈശിഷ്ട്യങ്ങള്‍ കുടികൊള്ളുന്നുണ്ട്. അവയെ എങ്ങനെ പുറത്തേക്ക് കൊണ്ടുവരാമെന്നാണ് ഋഷിമാര്‍ ചിന്തിച്ചത്. സാധാരണ ജീവിതം നയിക്കുന്നവര്‍ക്കു പോലും എങ്ങനെ ഈ ശക്തിയെ സാക്ഷാത്കരിക്കാമെന്ന ചിന്തയുടെ ഉത്തരം കൂടിയാണ് മഹാനവമിയും വിജയദശമിയുമൊക്കെ.
നമ്മുടെ ജോലിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളോ പാഠപുസ്തകങ്ങളോ എഴുത്താണിയോ ഒക്കെയാണ് അടച്ചു പൂജയ്ക്ക് വെക്കുന്നത്. നമ്മുടെ എല്ലാ പ്രവൃത്തികളും, കര്‍മപഥങ്ങളുമെല്ലാം വിജയപൂര്‍ണമാകണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഈ വിജയത്തിന് മുന്നോടിയായി നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട മുന്നൊരുക്കം അതിന്നായി തപസ്യ രൂപപ്പെടുത്തുക എന്നതാണ്. അടച്ചുപൂജ നടക്കുമ്പോള്‍ നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന സരസ്വതീ ശക്തിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഉപാസകന്‍. ഈ പ്രപഞ്ചത്തിലെ സൃഷ്ടി മുതല്‍ ഇന്നു വരെയുള്ള സമസ്ത പ്രക്രിയകളെയും അന്തഃകരണത്തില്‍ ദര്‍ശിക്കാവാനുള്ള പദ്ധതിയാണ് അടച്ചു പൂജ. നമ്മുടെ സമസ്ത ഇന്ദ്രിയങ്ങളെയും അടച്ച്, ഉള്ളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇതില്‍ ചെയ്യുന്നത്. അന്തര്‍മുഖസമാരാധ്യയായ ദേവിയെ, ദിവ്യമായ വാക്ശക്തിയെ ഉള്ളില്‍ ദര്‍ശിക്കുന്ന അതീവരഹസ്യമായ ഉപനിഷദ് വിദ്യയാണ് അടച്ചു പൂജ. അങ്ങനെ സാധകന്‍ മഹാനവമി ദിനത്തില്‍ നവം നവങ്ങളും ഹരിതാഭവുമായ പുതുചിന്തകളുമായി കര്‍മപഥത്തിലേക്ക് കാല്‍വെപ്പു നടത്താനുള്ള മുന്നൊരുക്കം നടത്തുന്നു. 'നവ' എന്നതിന് ഒന്‍പത് എന്നു മാത്രമല്ല അര്‍ഥം. പുതിയതെന്ന അര്‍ഥവും അതിന്നുണ്ട്. പ്രകര്‍ഷേണ നവമായിരിക്കുന്നതുകൊണ്ടാണ് 'പ്രണവം' അഥവാ 'ഓംകാരം' എന്ന് പരമേശ്വരന് പേരുണ്ടായത്. അപ്പോള്‍ വര്‍ഷാവര്‍ഷങ്ങളില്‍ തന്റെ ഉള്ളിന്റെ ഉള്ളിലെ ആദ്യശക്തിയെ ഉണര്‍ത്തുന്നതിന്നായി, നവോന്മേഷം കൈവരിക്കുന്നതിന്നായി തന്റെ ഇന്ദ്രിയങ്ങളെ അടച്ചു വെക്കുന്ന പദ്ധതിയാണ് മഹാനവമി. അങ്ങനെ തന്റെ ഉള്ളില്‍ സരസ്വതിദേവിയെ സാക്ഷാത്കരിക്കുന്നതോടെ വിജയദശമി കടന്നുവരുന്നു.
ഈ മഹാസരസ്വതിയെ സാക്ഷാത്കരിക്കാനുള്ള ദിവ്യമായ മന്ത്രദീക്ഷയാണ് കൊച്ചുകുരുന്നുകളുടെ ആദ്യാക്ഷരം കുറിക്കല്‍. 'ഹരിശ്രീ' കുറിക്കുന്ന ഈ ആദ്യമന്ത്രദീക്ഷയ്ക്ക് ഏറെ പ്രാധാന്യം കല്പിക്കുന്നു നമ്മുടെ പ്രാചീനര്‍. 'അക്ഷരം' എന്നാല്‍ ഒരിക്കലും നശിക്കാത്തതെന്നര്‍ഥം. ഒരിക്കലും നശിക്കാത്ത ജ്ഞാനത്തെ നാവില്‍ പകര്‍ന്നു കൊടുക്കുകയാണ് ആചാര്യന്മാര്‍. അരിയിലാണ് അക്ഷരങ്ങള്‍ എഴുതുക. അന്നം ബ്രഹ്മമാണെന്ന് ഉപനിഷത്തുക്കള്‍ പറയുന്നു. ഒരിക്കലും നശിക്കാത്ത 'അക്ഷര'മെന്ന ജ്ഞാനത്തെ ബ്രഹ്മസാക്ഷാത്കാരത്തിന് വിനിയോഗിക്കുമെന്ന പ്രതിജ്ഞയാണ് അരിയിലെഴുത്ത്. ഏറ്റവും ഉത്തമമായ അന്നത്തെ നല്‍കുന്ന 'വാജിനീവതി'യായി മഹാസരസ്വതിയെ ഋഗ്വേദം വാഴ്ത്തുന്നതും ഇതുകൊണ്ടുതന്നെ.