
അമ്മ വലിയൊരു ശരിയാണ്....എപ്പോഴും ശരിയാകുന്ന ഒരു സത്യം....എന്റെ അമ്മയും കാലം കണ്ടതില്‍ വെച്ചേറ്റവും വലിയൊരു ശരിയാണെന്ന് ഞാനെന്നും വിശ്വസിച്ചിരുന്നു..അമ്മയുടെ സാമീപ്യത്തിന്റെ മഹത്വവും, എത്ര വലിയ തെറ്റും സഹിയ്ക്കാനുളള അമ്മയുടെ സഹിഷ്ണുതയും ആരും കുട്ടികാലത്ത് തിരിച്ചറിയാറില്ല .... ഞാനും അതെല്ലാം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.
കുടുംബത്തിലെ ഏക പെണ്‍കുട്ടിയായതിനാല്‍ എല്ലാരുടെയും ലാളനയേറ്റ് വളര്‍ന്ന തീര്‍ത്തും സുരക്ഷിതമായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. മാത്രമല്ല ഏറ്റവും ഇളയമകളെന്ന നിലയില്‍ എന്റെ അഭിപ്രായങ്ങള്‍ക്ക് കുടുംബസദസ്സുകളില്‍ ചെറിയ പ്രാധാന്യമേ എല്ലാവരും നല്‍കിയുളളൂ....എന്റെ ഏട്ടനായിരുന്നു കുട്ടികാലത്ത് എന്റെ ബോസ്സ്. എതിര്‍വായ് ചെവിക്കൊള്ളാത്ത വീട്ടിലെ രാജാവ്.
മറ്റു കുട്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി പഠിയ്ക്കാത്തതിനോ മറ്റ് വികൃതിതരത്തിനോ എനിക്കൊരിക്കലും വഴക്ക് കേട്ടിട്ടില്ല. എന്റെ ഭക്ഷണം കഴിയ്ക്കാനുളള മടിയും ഒപ്പം അടുക്കള എന്ന ലോകത്തേയ്ക്ക് കടക്കാനുളള മടിയും എന്നെ എപ്പോഴും വലച്ചിരുന്നു. എനിക്കിന്നും കീഴടക്കാനാകാത്ത ഒരു തട്ടകമായി അടുക്കള ഇന്നും അവശേഷിയ്ക്കുന്നു. ഒരിയ്ക്കലൊരു ചായയുണ്ടാക്കാന്‍ ശ്രമിച്ച ഓര്‍മ്മ ഇന്നും ഒരു നുണയില്‍ പൊതിഞ്ഞ മധുരമായ രഹസ്യമായി അവശേഷിക്കുന്നു. പാലിനു പകരം ബട്ടര്‍മില്‍ക്കൊഴിച്ചുണ്ടാക്കിയ. എന്റെ ചായയുണ്ടാക്കലിന്റെ പഴി ഞാന്‍ പാല്‍ക്കാരന്റെ തലയ്ക്കിട്ടു.
കാലം പലതിന്റെയും ഓര്‍മപ്പെടുത്തലുമായി കടന്നുപോയി. അപ്പോഴേക്കും ഞാന്‍ വിവാഹിതയായി ഹൈദരാബാദില്‍ താമസമാക്കിയിരുന്നു. അങ്ങനെയിരിക്കെ ഞാനേറെക്കാലമായി ഞാന്‍ കാത്തിരുന്ന ആ വാര്‍ത്ത എന്നെ തേടി വന്നു ' അമ്മ എന്റെ വീട്ടിലേയ്ക്ക് കുറച്ചു ദിവസം നില്‍ക്കാന്‍ വരുന്നു'. ആ വാര്‍ത്ത കേട്ടത് മുതല്‍ ഞാന്‍ തിരക്കു തുടങ്ങി. വീടെല്ലാമൊരുക്കി, അമ്മയ്ക്കിഷ്ടമുളളതെല്ലാം വാങ്ങിവെച്ചു. എന്റെ അമ്മയാകാണം ഈ ലോകത്തേറ്റവും സന്തോഷിക്കുന്ന അമ്മയെന്ന വാശിയില്‍ എല്ലാ ഒരുക്കവും നടത്തി. ഞാന്‍ അക്ഷമയോടെ കാത്തിരിക്കെ അച്ഛന്റെ ഫോണ്‍ വന്നു. അമ്മയ്ക്ക് ചെറിയ പനിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി. അന്നു വൈകുന്നേരം എനിക്ക് ഒന്നു യാത്ര പറയാനോ അവസാനമായി ആ ശബ്ദം ഒരിക്കല്‍ക്കൂടി കേള്‍ക്കാനോ അവസരം തരാതെ മരണം അമ്മയെ എന്നില്‍ നിന്ന് തട്ടിയെടുത്തു.
How I wished she could have made it to my place just for a few days? How I wished I could have cooked her favourite food? How I wished I could have shared the affection and generosity which was her hallmark?
ഇന്ന്, ഞാനും ഒരമ്മയാണ്. മകന്റെ മുഖത്ത് ഞാനെന്റെ അമ്മയെ കാണുന്നു.