
അമ്മയെ ബഹുമാനിക്കാന്‍ സാധിക്കുന്ന ഒരാണ്‍കുട്ടിക്ക് മറ്റു സ്ത്രീകളേയും ബഹുമാനിക്കാന്‍ സാധിക്കും. ബഹുമാനം എന്ന് പറയുന്നത് കാണുമ്പോഴുളള എഴുന്നേറ്റ് നില്‍ക്കല്‍ അല്ല. അത് ഉള്ളിന്റെ ഉള്ളില്‍ നിന്ന് വരേണ്ടതാണ്. ഒരു മനുഷ്യജീവി എന്ന പരിഗണന അത് ആണിനായാലും പെണ്ണിനായാലും നല്‍കാന്‍ ഓരോരുത്തരം ബാധ്യസ്ഥരാണ്. സഹജീവി തനിക്ക് തുല്യനാണ് എന്ന ബോധം അവനവനിലുണ്ടാകാണം. സ്ത്രീ എന്നത് ഉപഭോഗവസ്തു മാത്രമാണെന്ന ചിന്തക്കു പകരം തനിക്കുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും അവര്‍ക്കുമുണ്ടെന്ന സമഭാവനയോടെ ആണ്‍മക്കളെ വളര്‍ത്തണം. വീട്ടുകാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് തുല്യതയുടെ മാത്രം ഭാഗമല്ല. അത് ഒരു സര്‍വൈവല്‍ സ്‌കില്ലാണ്. വീട്ടുകാര്യങ്ങള്‍ നോക്കുക എന്ന എക്കോ സിസ്റ്റത്തിലേക്ക് അവന്‍ എത്തിച്ചേരേണ്ടത് അവന്റെ കൂടി നിലനില്‍പ്പിന് ആവശ്യമായ ഒന്നാണ്.