
വിത്തിനുള്ളില്‍ വച്ച് തന്നെ പൂവിനെ അറിയാനുള്ള ആര്‍ജ്ജവം നല്‍കണം. അമ്മക്ക് മകന് മാത്രമായി കൊടുക്കാനുള്ള സ്വത്ത് സ്ത്രീയെ അറിയുക എന്ന് ഇത്തരം വലിയൊരറിവാണ്. സ്ത്രീകളുടെ ജൈവീകതയേയും സത്തയേയും വളര്‍ച്ചയുടെ ഓരോ പടവിലും അമ്മ ആണ്‍കുട്ടിക്ക് പറഞ്ഞുകൊടുക്കണം. അങ്ങനെ വളര്‍ന്ന മകന്‍ ഒരിക്കലും മറ്റൊരു സ്ത്രീക്കു നേരെ പ്രതിലോമപരമായി ചിന്തിക്കുകയില്ല. കൂട്ടുകാരിയേയും കാമുകിയേയും ഭാര്യയേയും സഹോദരിയേയും അമ്മയേയും എല്ലാം ഉള്ളില്‍ തന്നെ അുഭവിക്കാന്‍ ആണ്‍കുട്ടിക്ക് കരുത്ത് കിട്ടേണ്ടത് അമ്മയില്‍ നിന്ന് തന്നെയാണ്. ഏതൊരുപുരുഷന്റെ ഉള്ളിലും ഒരു സ്ത്രീ ഉണ്ടെന്നും സ്‌ത്രൈണതയുടെ അംശമുള്ള പുരുഷന് സ്ത്രീയെ മനസ്സിലാക്കാന്‍ ആകുമെന്നത് കുട്ടിക്ക് പുറത്ത് നിന്ന് കിട്ടേണ്ട പാഠമല്ല. അമ്മയില്‍ നിന്ന ലഭിക്കേണ്ട പാഠമാണ്.
സാധാരണ നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികളെ വീട്ടിലേയും സമൂഹത്തിലേയും സ്‌ത്രൈണ ഇടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന് ഒരു കാഴ്ചയാണ് ഇന്നുള്ളത്. സ്ത്രീകളുടെ ശാരീരികാവസ്ഥയേയും പ്രത്യേകതകളേയും കുറിച്ച് അമ്മയില്‍ നിന്ന് തന്നെ അറിയുകയാണ് വേണ്ടത്. അപ്രകാരം സ്ത്രീയെ അറിയുകയും ആദരിക്കുകയും ചെയ്യുന്ന ആണ്‍കുട്ടികള്‍ സ്വന്തം ഇണയേയും സ്ത്രീ സുഹൃത്തുക്കളേയും സ്ത്രീയുടെ സാമൂഹ്യ ഇടങ്ങളേയും അറിയുവാനും ആദരിക്കാനും സാധിക്കും. അത്തരത്തില്‍ അറിയുകയും അവളുടെ ജൈവീകതയെ തിരിച്ചറിഞ്ഞ് കരുതലോടെ അവളെ സംരക്ഷിക്കാനും അംഗീകരിക്കാനും കഴിയുന്ന ഒരു പുരുഷ സമൂഹം വളര്‍ന്ന് വരേണ്ട ഉത്തരവാദിത്തം അമ്മമാര്‍ക്കുണ്ട്. അവളില്‍ സ്ത്രീത്വത്തിന്റെ മാതൃത്വത്തിന്റെ അവനവന്റെ സത്തയെ തന്നെ കണ്ടെടുക്കാന്‍ ആണ്‍കുട്ടികള്‍ പഠിക്കേണടതുണ്ട്. അമ്മ വളര്‍ത്തുന്ന അമ്മയെ അറിഞ്ഞുവളരുന്ന പുരുഷന്മാരുടെ ലിംഗം മറ്റു സ്ത്രീകള്‍ക്ക് നേരെ ഉയരില്ലെന്ന് ഉറപ്പാണ്.