Muttom  Adikkatte

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മക്കളെ വളര്‍ത്തണം

ഷീബ അമീര്‍ (ജീവകാരുണ്യപ്രവര്‍ത്തക, എഴുത്തുകാരി) Posted on: 08 May 2015

അച്ഛന്‍ അമ്മയെ ബഹുമാനിക്കുന്ന വീട്ടിലാണ് ഒരു ആണ്‍കുട്ടി വളരേണ്ടത്. നമ്മള്‍ ഇന്ന് കാണുന്നത് നേരെ തിരിച്ചാണ്. കുടുംബത്തില്‍ അമ്മയെപ്പോഴും ഒരു ഡിഗ്രി താഴെയാണ്, അത് മാറണം. അച്ഛന്‍ അമ്മയെ ബഹുമാനിക്കുന്നതും അമ്മയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതും കണ്ട് അവന്‍ വളരണം. അപ്പോള്‍ തന്നെ സ്ത്രീ ബഹുമാനിക്കപ്പയേണ്ടവളാണെന്ന് അവനറിയാതെ തന്നെ അവന്‍ പഠിക്കും.

മറ്റൊന്ന് എല്ലാവരും പറയുന്ന ഒരു കാര്യം തന്നെയാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മക്കളെ വളര്‍ത്തണം. പെണ്‍കുട്ടികള്‍ എന്നും സഹിക്കേണ്ടവളാണെന്ന ബോധം ആണ്‍കുട്ടികളില്‍ വരുന്നത് സ്വന്തം കുടുംബത്തിലെ സാഹചര്യങ്ങലില്‍ നിന്നാണ്. പെണ്‍കുട്ടികളോട് പറയുന്ന അരുതുകള്‍ അതിന്റെ ഇരട്ടിശക്തിയില്‍ ആണ്‍കുട്ടികളോട് പറയാന്‍ അമ്മക്ക് സാധിക്കണം. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീയെ ഒരു ഉപഭോഗവസ്തുവായാണ് കാണുന്നത്. സ്ത്രീയോടുള്ള അത്തരം കാഴ്ചപ്പാടുകള്‍ പുരുഷമനസ്സില്‍ ഉറക്കുന്ന കൗമാരത്തില്‍ തന്നെ സ്ത്രീ ഒരു ഉപഭോഗവസ്തുവല്ലെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കണം. മകന്‍ അതിരു വിടുമ്പോള്‍ അവന്‍ ആണ്‍കുട്ടിയല്ലേ എന്നുപറഞ്ഞ് നിസ്സാരവല്‍ക്കരിക്കാതെ തെറ്റുകള്‍ തെറ്റുകളായി തന്നെ മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള ശ്രമം അമ്മ നടത്തണം.



1
amma

 

ga