ദുരിതാശ്വാസ ക്യാമ്പിലെത്തിയ ഒഡിഷ മുഖ്യമന്ത്രിയെ ജനം തടഞ്ഞു

Posted on: 15 Oct 2013



ബെഹ്‌റാംപുര്‍ (ഒഡിഷ): 'ഫൈലിന്‍' ചുഴലിക്കാറ്റിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വാഹനവ്യൂഹം ജനം തടഞ്ഞു.

അഗസ്തിനുവഗാവ് ഗ്രാമത്തിലാണ് അമ്പതുപേര്‍ തടിയും കടപുഴകിയ മരങ്ങളുമിട്ട് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വാഹനങ്ങള്‍ തടഞ്ഞത്. ഗ്രാമത്തിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദര്‍ശിക്കാഞ്ഞതാണ് ഇവരെ കുപതിരാക്കിയത്.



ഗഞ്ചാം ഡി.ഐ.ജി. അനുരാഗ് ഠാക്കൂറിന്‍േറതുള്‍പ്പെടെ പത്ത് വാഹനങ്ങളാണ് തടഞ്ഞത്. അഞ്ചുവാഹനങ്ങള്‍ തടസ്സം നീക്കി മുന്നോട്ടുപോയി. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ബെഹ്‌റാംപുര്‍ എം.പി. സന്ത് മഹാപാത്ര പിന്നീട് തിരിച്ചെത്തി നാട്ടുകാരെ ശാന്തരാക്കി.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇവിടെത്തുംമുമ്പ് പട്‌നായിക് സന്ദര്‍ശിച്ച ബങ്കപള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലും ജനം പ്രതിഷേധവുമായി എത്തി. വെള്ളവും ഭക്ഷണവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനത്തിന്റെ വികാരം മനസ്സിലാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.




Photos

 

ga