വാഷിങ്ടണ്‍: ഒഡിഷയേയും ആന്ധ്രപ്രദേശിനെയും ഭീതിയിലാക്കിയ ഫൈലിന്‍ 14 വര്‍ഷത്തിനുശേഷം ഇന്ത്യയിലെത്തിയ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ്.
അമേരിക്കന്‍ നാവികസേനയുടെ, കൊടുങ്കാറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പേള്‍ ഹാര്‍ബറിലെ കേന്ദ്ര(ജെ.ടി.ഡബ്ല്യു.സി)മാണ് ഇക്കാര്യം അറിയിച്ചത്.
കൊടുങ്കാറ്റുകളെ തരംതിരിക്കുന്ന രീതിയനുസരിച്ച് അഞ്ചാംവിഭാഗത്തിലാണ് ഫൈലിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കരയിലെത്തുമ്പോള്‍ അല്‍പ്പം ശക്തികുറയുമെന്ന് വിദഗ്ധര്‍ പറയുന്നു.
1999-ല്‍ ഒഡിഷയില്‍ വീശിയടിച്ച കാറ്റില്‍ 9000 പേര്‍ മരിക്കുകയും ഒന്നരലക്ഷത്തിലേറെപ്പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിരുന്നു. മണിക്കൂറില്‍ 250 കി.മീ. വേഗത്തിലാണ് അന്ന് കാറ്റടിച്ചത്. അതിനുമുന്‍പ് 1977-ല്‍ ആന്ധ്രപ്രദേശില്‍ അതിഭീകരമായ ചുഴലി വീശി. 14,204 പേരാണ് അന്ന് മരിച്ചത്. ഈ രണ്ടു കാറ്റുകളുടെയും ഉദ്ഭവം ബംഗാള്‍ ഉള്‍ക്കടലായിരുന്നു.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശില്‍ 1970-ല്‍ അടിച്ച കാറ്റിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മൂന്നുലക്ഷം പേരും 1991-ല്‍ മ്യാന്‍മറില്‍ 1,39,000 പേരും മരിച്ചു. ഈ ചുഴലിക്കാറ്റുകളുടെയും ഉദ്ഭവം ബംഗാള്‍ ഉള്‍ക്കടല്‍തന്നെയായിരുന്നു. ലോകത്ത് ഇതുവരെ വീശിയ 35 ചുഴലിക്കാറ്റുകളില്‍ 26 എണ്ണവും രൂപംകൊണ്ടത് ബംഗാള്‍ ഉള്‍ക്കടലില്‍ത്തന്നെയാണ്.