
ന്യൂഡല്‍ഹി:ഫൈലിന്റെ പശ്ചാത്തലത്തില്‍ ജക്കാര്‍ത്തയില്‍നിന്ന് ഡല്‍ഹിക്ക് വരികയായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വിമാനം വഴിതിരിച്ചുവിട്ടു.
തായ്‌ലന്‍ഡ്, മ്യാന്‍മര്‍, ബംഗ്ലാദേശ് വഴി വരാനിരുന്ന വിമാനം ചെന്നൈ വഴിയാണ് ഡല്‍ഹിയിലെത്തിയത്. അതിനിടെ ദുര്‍ഗാപൂജയ്ക്ക് കുടുംബവീട്ടില്‍ പോയിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിക്ക് തിരിച്ചു. കൊല്‍ക്കത്തയില്‍നിന്ന് 200 കീ.മീ. അകലെ മീറട്ടിയിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് പ്രണബ് എത്തിയത്.