തിരുവനന്തപുരം: സ്വരലയയുമായി സഹകരിച്ച് ഈണം ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഭരത് മുരളി പുരസ്‌കാരം നടന്‍ മധുവിന്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം.എ.ബേബി ചെയര്‍മാനും ലെനിന്‍ രാജേന്ദ്രന്‍, പ്രഭാവര്‍മ, ജി.രാജ്‌മോഹന്‍, ആര്‍.എസ്.ബാബു എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 14ന് ദുബായില്‍ നടക്കുന്ന ഈണം സന്ധ്യയില്‍ മധുവിന് ഡോ. കെ.ജെ.യേശുദാസ് അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് എം.എ.ബേബി, ആര്‍.എസ്. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.