ഒറ്റാല്‍ മികച്ച ചിത്രം: നിവിനും സുദേവും നടന്മാര്‍; നസ്രിയ നടി

Posted on: 10 Aug 2015

തിരുവനന്തപുരം: ന്യൂജനറേഷന്‍ താരങ്ങള്‍ 2014 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രം. എം.വി പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ണര്‍ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരാള്‍പ്പൊക്കം ഒരുക്കിയ സനല്‍കുമാര്‍ ശശിധരനാണ് മികച്ച സംവിധായകന്‍

1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയമികവിലൂടെ നിവിന്‍പോളിയും മൈ ലൈഫ് പാര്‍ട്ണറിലെ പ്രകടനത്തിന് സുദേവ് നായറും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ നസ്രിയ നസീം മികച്ച നടിയുമായി. 1983 ലെ ക്രിക്കറ്റ് പരിശീലകനും വിക്രമാദിത്യനിലെ പോലീസ് വേഷവും അനൂപ് മേനോനെ മികച്ച സ്വഭാവ നടനാക്കി. ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സേതുലക്ഷ്മിയാണ് സ്വഭാവ നടി.

ബാംഗ്ലൂര്‍ ഡെയ്‌സിന് തിരക്കഥ ഒരുക്കിയ അഞ്ജലി മേനോനാണ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം. ഇയ്യോബിന്റെ പുസ്തകത്തിലെ മനോഹരദൃശ്യങ്ങള്‍ ഒപ്പിയെടുത്ത അമല്‍ നീരദാണ് മികച്ച ഛായാഗ്രാഹകന്‍.

മറ്റ് അവാര്‍ഡുകള്‍

അവലംബിത തിരക്കഥ-രഞ്ജിത്-ചിത്രം-ഞാന്‍
ഗാനരചയിതാവ്-ഒ.എസ് ഉണ്ണിക്കൃഷ്ണന്‍(ഇത്ര പകലിനോട് ഒത്തുചേര്‍ന്ന... ചിത്രം ലസാഗു)
സംഗീത സംവിധായകന്‍ രമേശ് നാരായണന്‍(ആദിത്യ കിരണങ്ങള്‍ അഞ്ജനമെഴുതിയ....)
പശ്ചാത്തല സംഗീതം-ബിജിബാല്‍
പിന്നണി ഗായകന്‍-യേശുദാസ്(ചിത്രം-വൈറ്റ് ബോയ്‌സ്)
പിന്നണി ഗായിക-ശ്രേയ ഘോഷാല്‍ (വിജനതയില്‍...ചിത്രം- ഹൗ ഓള്‍ഡ് ആര്‍ യു)
കലാമൂല്യം ജനപ്രീതിയും നേടിയ ചിത്രം-ഓംശാന്തി ഓശാന
വസ്ത്രാലങ്കാരം-സമീറ സനീഷ്

നവാഗതസംവിധായകന്‍-എബ്രിഡ് ഷൈന്‍(1983)
കുട്ടികളുടെ ചിത്രം-അങ്കൂരം, സംവിധായകന്‍ ടി ദീപേഷ്
പ്രത്യേക ജൂറി പരാമര്‍ശം- പ്രതാപ് പോത്തന്‍(ചിത്രം-വണ്‍സ് അപ്പോണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍)
ചലച്ചിത്ര അധിഷ്ഠിത ലേഖനം-രവിമേനോന്‍
സിനിമലേഖനം-കെ.സി ജയചന്ദ്രന്‍(പായലുപോലെ പ്രണയം)

മികച്ച കഥാകൃത്ത്-സിദ്ദാര്‍ഥ് ശിവ
ചിത്രസംയോജകന്‍-ലിജോ പോള്‍
ബാല നടന്‍-അദൈ്വത്
ബാല നടി-ഫാത്തിമ
ശബ്ദ ഡിസൈന്‍-തപസ്‌നായക്(ചിത്രം-ഇയ്യോബിന്റെ പുസ്തകം)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-ഹരിശാന്ത്(ചിത്രം-വൈറ്റ് ബോയ്‌സ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-വിമ്മി മറിയം ജോര്‍ജ്(ചിത്രം-മുന്നറിയിപ്പ്)
നൃത്തസംവിധായകന്‍-വിക്രമാദിത്
ജനപ്രിയ-കലാമേന്ന-ഓംശാന്തി ഓശാന
മേക്കപ്പ്മാന്‍-മനോജ് അങ്കമാലി(ഇയ്യോബിന്റെ പുസ്തകം)



 

ga